മലയാളിയുടെ വായനാനുഭവത്തിന് കാഴ്ചയുടെ നിറക്കൂട്ടൊരുക്കി കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം. മലയാള സാഹിത്യത്തിൽ ആദ്യമായി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയ്ക്ക് കലിഗ്രാഫി പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ചിന്ത പബ്ലിഷേഴ്സ്. നാരായണ ഭട്ടതിരിയാണ് സീതയ്ക്കായി ചിത്രാക്ഷരങ്ങൾ ഒരുക്കിയത്.
അക്ഷരങ്ങൾക്കകം പൂകിയ രഹസ്യങ്ങൾ തേടി വിരയുകയാണ് മനുഷ്യർ. വരികൾക്കിടയിലൂടെയുള്ള ആ പലായനത്തിന് വരകളിൽ ചാലിച്ചൊരു വായനാ സഹായിയാവുകയാണ് കാലിഗ്രാഫി പുസ്തകങ്ങൾ.
Also Read: നിയമസഭാ പുസ്തകോത്സവത്തിൽ തിളങ്ങി ‘ബഷീറിന്റെ മൊഞ്ചത്തികൾ’ നാടകം
മലയാളത്തിന് അത്രയേറെ സുപരിചിതമല്ല കാലിഗ്രാഫിയും കാലിഗ്രാഫി പുസ്തകങ്ങളും. വായനയുടെ സർവ്വ മേഖലയിലും പുതുമ തേടുന്ന മലയാളിക്കായി അത്തരമൊരു പരീക്ഷണം ഒരുക്കുകയാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം. മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയാണ് മലയാളം കലിഗ്രാഫിയുടെ പിതാവായ നാരായണ ഭട്ടതിരിയുടെ വരകളാൽ പുത്തൻ വായനാഭാവം കൈവരിക്കുന്നത്.
Also Read: മനുഷ്യനെ ഭരിക്കുന്നത് ആനന്ദങ്ങളെകുറിച്ചുള്ള ഭയം : ആർ രാജശ്രീ
ചിന്താ പബ്ലിഷേഴ്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. സീതാ കാവ്യത്തിന്റെ കാലിഗ്രാഫി രൂപത്തെ പ്രതീക്ഷയോടെ ഏറ്റെടുക്കുന്നു അക്ഷരസ്നേഹികൾ. വായനയും കാഴ്ചയും തമ്മിലുള്ള സംഘർഷത്തിന് കലിഗ്രാഫിയുടെ ചിത്രാക്ഷരങ്ങൾ മറുമരുന്നാകുമെന്നത് മറ്റൊരു പ്രത്യാശ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here