കംബോഡിയയിൽ ഓൺലൈൻ തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തിക്കും. ഏഴ് യുവാക്കളാണ് കുടുങ്ങിയത്. തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ ഇനിയും മലയാളികൾ ഉണ്ടെന്നാണ് സൂചന. വടകര മണിയൂർ സ്വദേശികളായ പിലാതോട്ടത്തിൽ സെമിൽദേവ്, ചാലു പറമ്പത്ത് അഭിനന്ദ് , പുളിക്കൂൽ താഴെ അരുൺ, തോടന്നൂർ കല്ലായി മീത്തൽ അശ്വന്ത് ബാബു , മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ, മംഗലാപുരം സ്വദേശി റോഷൻ ആന്‍റണി എന്നിവരാണ് ഇവരുടെ സുഹൃത്ത് മുഖേന വഞ്ചിതരായി കംബോഡിയയിൽ കുടുങ്ങിയത്.
ALSO READ; മുംബൈ ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ തിക്കുംതിരക്കും; രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്
ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് പരിചയക്കാരനും സുഹൃത്തുമായ അനുരാഗ് തെക്കെ മലയിൽ എന്നയാൾ മുഖേനെ തായ്‌ലന്‍റിലേക്ക് ഐടി മേഖലയിൽ ജോലിക്കായി കൊണ്ട് പോയതെന്നാണ് പറയുന്നത്. തായ്‌ലന്‍റിലെത്തിയ ഇവരുടെ പാസ്പോർട്ട് കൈക്കലാക്കുകയും മർദ്ദിച്ച് അവശരാക്കി തടവിലാക്കുകയുമായിരുന്നു. തായ്‌ലന്‍റിൽ നിന്നും ഇവരുടെ സമ്മതമില്ലാതെ കംബോഡിയയിലേക്ക് മാറ്റാൻ ശ്രമിച്ചു. യാത്രാ മധ്യേ ടാക്സി ഡ്രൈവർ ഇവരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസിയിൽ എത്തിക്കുകയായിരുന്നു. എംബസിയിൽ സുരക്ഷിതരായി കഴിയുന്ന ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ഉണ്ടായിരുന്ന പേരാമ്പ്ര സ്വദേശിയായ അഭിൻ ബാബു എന്ന യുവാവ് തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷപ്പെട്ടവർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here