1973ല്‍ ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ ആരംഭിച്ച പ്രൊജക്ട് ടൈഗര്‍’ എന്ന കടുവ സംരക്ഷണ പദ്ധതിയുടെ പരിണിത ഫലമാണ് ഇന്ത്യയില്‍ കടുവകള്‍ വംശനാശം സംഭവിക്കാതെ നില്‍ക്കുന്നത്. പ്രൊജക്ട് ടൈഗര്‍’ ഈ വര്‍ഷം അന്‍പതാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യയോട് കടുവയെ ചോദിച്ചിരിക്കുകയാണ് ഒരു ഏഷ്യന്‍ രാജ്യം. രാജ്യത്ത് ഒരൊറ്റ കടുവപോലുമില്ലാതെ വംശനാശം സംഭവിച്ച കംബോഡിയ ആണ് ഇന്ത്യയോടും തായ്‌ലാന്റിനോടും കടുവയെ ആവശ്യപ്പെട്ടിരിക്കുന്നത്.
വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഫോര്‍ നേച്ചറിന്റെ കണക്കനുസരിച്ച് 2007ന് ശേഷം കംബോഡിയയില്‍ ഒരു കടുവയെ പോലും കണ്ടിട്ടില്ല. ഇതോടെ കടുവകള്‍ രാജ്യത്ത് വംശനാശം സംഭവിച്ചതായി സംഘടന പ്രഖ്യാപിച്ചു.
എന്നാല്‍ വേട്ടക്കാര്‍ സജീവമായതിനാലും കടുവയെ ഉപയോഗിച്ച് ടൂറിസം പരിപോഷിപ്പിക്കാനാണ് എന്ന കാരണം സൂചിപ്പിച്ചും തായ്ലാന്റ് കടുവയെ നല്‍കുന്നതില്‍ നിന്നും നിന്നും പിന്മാറി. ഇന്ത്യയുമായി കഴിഞ്ഞ നവംബര്‍ മാസത്തില്‍ കടുവകളെ രാജ്യത്ത് എത്തിപ്പിക്കാന്‍ കംബോഡിയ ഒരു ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.
കംബോഡിയയിലേക്ക് കടുവകളെ പുനരധിവസിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നും രാജ്യത്തിനകത്ത് പലയിടത്തും കടുവകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെങ്കിലും പുറത്തേക്ക് നല്‍കിയിട്ടില്ല എന്നും ദേശീയ കടുവ സംരക്ഷണ അതോറിറ്രി അംഗം എസ്.പി യാദവ് പറഞ്ഞു.
കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ നിന്നും കടുവകളെ കംബോഡിയയിലേക്ക് അയക്കാനാണ് ആലോചിക്കുന്നത്. കംബോഡിയയില്‍ കടുവകളുടെ വംശനാശത്തിന് കാരണമായ ഘടകങ്ങള്‍ ഇപ്പോഴും നിലവിലുണ്ടോ എന്നും അത് പരിഹരിച്ചോ എന്നും പരിശോധിച്ച ശേഷമേ അവയെ കൈമാറാന്‍ ഇടയുള്ളു എന്നാണ് സൂചനകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here