വോട്ട് ബഹിഷ്കരിച്ചാൽ ഫൈൻ അടപ്പിക്കണം; നിയമം പാസാക്കി കംബോഡിയൻ പാർലമെൻറ്

കംബോഡിയയിൽ അടുത്തമാസം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിച്ചാൽ ഫൈൻ അടക്കേണ്ടി വരും. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പുതിയ നിയമഭേദഗതി പാർലമെൻറ് പാസാക്കിയത് . ഒരിക്കൽ വോട്ട് ബഹിഷ്കരിച്ചാൽ പിന്നീട് ഒരിക്കലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നും പുതിയ നിയമം അനുശാസിക്കുന്നു.

Also Read-മോന്‍സണ്‍ അറസ്റ്റിലാകും വരെ നടത്തിയത് 12 കൂടിക്കാഴ്ചകള്‍; സുധാകരനെ കുടുക്കിയത് ഡിജിറ്റല്‍ തെളിവുകള്‍

2018ൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഹൺ സെന്നിൻ്റെ കംബോഡിയൻ പീപ്പിൾസ് പാർട്ടിയാണ് പാർലമെൻ്റിലെ മുഴുവൻ സീറ്റിലും വിജയിച്ചുകയറിയത്. ശക്തമായ പ്രതിപക്ഷമില്ലാതെ മൂന്നു പതിറ്റാണ്ടായി അധികാരക്കസേരയിൽ ഇരിക്കുകയാണ് കംബോഡിയൻ പ്രധാനമന്ത്രി ഹൺ സെൻ. 70 ലക്ഷം വോട്ടർമാരിൽ 48 ലക്ഷം പേരാണ് കഴിഞ്ഞതവണ വോട്ട് രേഖപ്പെടുത്തിയത്. ശക്തമായ പ്രതിപക്ഷം ഇല്ലാത്തതിനാൽ സർക്കാരിനെതിരെ വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെടുന്നതോടെ വോട്ട് ബഹിഷ്കരണമെന്ന പ്രതിഷേധ മാർഗ്ഗം ഉപയോഗിച്ചു വരികയായിരുന്നു കംബോഡിയക്കാർ. എന്നാൽ, ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പിലെ വോട്ട് ബഹിഷ്കരണത്തിനുള്ള ആഹ്വാനം നിയമഭേദഗതിയിലൂടെ മറികടക്കുകയാണ് സർക്കാർ ലക്ഷ്യം.

Also read- ‘അവന്‍ ഭയന്നിരുന്നു; ടൈറ്റന്‍ യാത്രയ്ക്ക് തയ്യാറായത് പിതാവിനെ സന്തോഷിപ്പിക്കാന്‍’; നോവായി 19കാരന്‍ സുലൈമാന്‍ ദാവൂദ്

ഇത്തവണ പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷിയെന്ന രൂപത്തിൽ മത്സരിക്കാൻ തീരുമാനിച്ച കാൻഡിൽലൈറ്റ് പാർട്ടിയെ വിവിധ കാരണങ്ങൾ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയിരുന്നു. ജനാധിപത്യത്തിനുള്ളിൽ ഏകാധിപത്യത്തിനുള്ള സാധ്യതകൾ കണ്ടെത്തുകയാണ് കംബോഡിയൻ സർക്കാർ എന്നാണ് അന്താരാഷ്ട്രതലത്തിൽ നിന്ന് ഉയരുന്ന വിമർശനം. എന്നാൽ ശത്രുക്കളെ വേട്ടയാടാനല്ല, നിയമ നടപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ഹൺ സെൻ സർക്കാരിൻറെ പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News