പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തി, പിന്നാലെ ഉറങ്ങിപ്പോയി; അസീബ് രക്ഷപ്പെട്ടു!

മദ്യ ലഹരിയില്‍ പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തിയ യുവാവ് പാലത്തിനോട് ചേര്‍ന്നുള്ള ജല അതോറിറ്റി പൈപ്പുകള്‍ക്കിടയില്‍ കിടന്ന് ഉറങ്ങിപ്പോയി. പുഴയിലേക്ക് വീഴുന്ന തരത്തില്‍ കിടന്ന് ഉറങ്ങിയ ഇയാളെ പൊലീസ് എത്തിയാണ് രക്ഷിച്ചത്.

ALSO READ:സംസ്ഥാനത്ത് ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; സെപ്റ്റംബര്‍ അഞ്ചുമുതല്‍ 92 കേന്ദ്രങ്ങളില്‍ സപ്ലൈകോ ഓണച്ചന്തകള്‍

മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന് സമീപം ഇന്നലെ മൂന്നോടെയാണ് സംഭവം. പള്ളുരുത്തി സ്വദേശി കല്ലുചിറ അസീബ് ( 38) ആണ് പാലത്തിലെ പൈപ്പുകള്‍ക്കിടയില്‍ കിടന്ന് ഉറങ്ങിപ്പോയത്.

ALSO READ:മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പാലത്തില്‍ നിന്നു പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തിയതായിരുന്നു അസീബ്. എന്നാല്‍ പുഴയിലേക്ക് ചാടാനായി പഴയ പാലത്തിന്റെ കൈവരികള്‍ കടന്ന് ജല അതോറിറ്റി പൈപ്പുകളില്‍ നില്‍ക്കുമ്പോഴാണ് ഉറക്കം വന്നത്. അസീബ് പാലത്തിലൂടെ നടന്നുപോകുന്നത് കണ്ട ചില നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പിന്നാലെ എസ്‌ഐ കെ.കെ. രാജേഷിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം അസീബിനെ ഇവിടെ നിന്നു പുറത്തെത്തിച്ച് സ്റ്റേഷനിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News