മൃഗങ്ങളെ നിരീക്ഷിക്കാനും പാര്‍ക്കിന്റെ സംരക്ഷണത്തിനും മറ്റുമാണ് കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇവ പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചില പുരുഷന്മാരും സ്ത്രീകളെ അവരുടെ അനുവാദമോ അറിവോ ഇല്ലാതെ നിരീക്ഷിക്കാനുള്ള ഉപകരണമാക്കിയിരിക്കുകയാണ്. എന്‍വയോണ്‍മെന്റ് ആന്‍ഡ് പ്ലാനിംഗ് എഫ് എന്ന ജേര്‍ണലിലാണ് ഞെട്ടിക്കുന്ന ഈ പഠനം പുറത്തുവന്നിരിക്കുന്നത്.
ALSO READ: സംഭല്‍ വെടിവെപ്പ്: യോഗി സര്‍ക്കാരിന് തിരിച്ചടി; സര്‍വ്വേ നടപടികള്‍ തടഞ്ഞ് സുപ്രീംകോടതി
ഫോറസ്റ്റ് റേഞ്ചര്‍മാര്‍ മനപ്പൂര്‍വം ഡ്രോണുകള്‍ പ്രാദേശികരായ സ്ത്രീകള്‍ക്ക് മുകളിലൂടെ പറത്തി അവരെ ഭയപ്പെടുത്തുന്നുണ്ടെന്നു മാത്രമല്ല നിയമപരമായി വനത്തില്‍ നിന്നും വിറകുകളും മറ്റ് പ്രകൃതി വിഭവങ്ങളും ശേഖരിക്കുന്നതില്‍ നിന്നും അവരെ തടയുന്നുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
യുകെ യൂണിവേഴ്‌സിറ്റി ഒഫ് കേംബ്രിഡ്ജിലെ ഗവേഷകര്‍ പതിനാല് മാസമായി ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് കടുവ സങ്കേതത്തിന് സമീപം താമസിക്കുന്ന 270ഓളം പേരോട് നേരിട്ട് സംവദിച്ചാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
സമൂഹത്തില്‍ നേരിട്ടുന്ന തുറിച്ചുനോട്ടങ്ങള്‍ ഇപ്പോള്‍ വനത്തിലേക്കും കടന്നിരിക്കുന്നെന്നും ഡിജിറ്റല്‍ സാങ്കേതിക ഉപകരണങ്ങള്‍ വനമേഖലകളും പുരുഷമേധാവിത്തമാക്കി തീര്‍ക്കുന്നുവെന്നുമാണ് പഠനം നടത്തിയവര്‍ അഭിപ്രായപ്പെടുന്നത്. സാധാരണ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് പുരുഷന്മാരുടെ തുറിച്ചുനോട്ടങ്ങള്‍ നേരിടേണ്ടി വരുന്നത്. ക്യാമറകളും ഡ്രോണുകളും വനങ്ങളിലെത്തിയതോടെ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് കാട്ടില്‍ പോലും ഒന്നുറക്കെ സംസാരിക്കാനോ മൂളിപ്പാട്ടുമൂളാനോ കഴിയില്ലെന്നും പറയുന്നു.
ALSO READ: പന്തം കൊളുത്തി പ്രകടനം; മധ്യപ്രദേശില്‍ 30 പേര്‍ക്ക് പൊള്ളലേറ്റു, ഭീകര ദൃശ്യം പുറത്ത്
ഗ്രാമങ്ങളില്‍ മാനസിക പീഡനങ്ങള്‍ക്കും മദ്യപാനം മൂലമുള്ള ദുരവസ്ഥയും അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് കുറച്ച് നേരെ വിശ്രമം ലഭിക്കുന്ന സമയം കൂടിയാണ് അവര്‍ കാടുകളില്‍ ചിലവഴിക്കുന്നത്. നിശബ്ദമായും മറ്റും ക്യാമറകളെ കണ്ണുകളെ പേടിച്ച് നടക്കേണ്ടിവരുന്നത് വന്യമൃഗങ്ങള്‍ക്ക് മുന്നില്‍ പെടാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. തങ്ങളെ ആരാണ് ഇപ്പോള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതെന്ന് അറിയാത്ത സാഹചര്യത്തില്‍ അവര്‍ ലപ്പോഴും നിശബ്ദമായി നടക്കുമ്പോഴാണ് അപകടങ്ങളില്‍പ്പെടുന്നതെന്നും പഠനത്തില്‍ പറയുന്നു. ഇത്തരത്തില്‍ ഒരു സ്ത്രീ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here