രാജസ്ഥാനില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

രാജസ്ഥാനില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇത്തവണ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് സിപിഐഎം.

Also Read :നവകേരള സദസിന് പറവൂര്‍ നഗരസഭ പണം അനുവദിച്ചിതില്‍ പ്രതിപക്ഷ നേതാവിന് വിഷമം കാണും; പരിഹസിച്ച് മുഖ്യമന്ത്രി

രാജസ്ഥാനില്‍ വാശിയെറിയ പോരാട്ടത്തിന്റെ പരസ്യപ്രചാരണമാണ് ഇന്ന് അവസാനിക്കുന്നത്. ഭരണം നിലനിര്‍ത്തുകയാണ് ഗെഹലോട്ട് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ഇത്തവണ രാജസ്ഥാനില്‍ ഭരണത്തിലെത്തുക എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങളും അഴിമതി ആരോപണവുമാണ് ഗെഹലോട്ട് സര്‍ക്കാരിന് വെല്ലുവിളി ആകുന്നത്.

ഇതിനു പുറമെ ഗെഹലോട്ട് – സച്ചിന്‍ പൈലറ്റ് അധികാര തര്‍ക്കവും കോണ്‍ഗ്രസിന് കീറാമുട്ടിയായി തുടരുന്നുണ്ട്. ബിജെപിയെ സംബന്ധിച്ചും പാര്‍ട്ടിക്കകത്തെ പടലപിണക്കങ്ങള്‍ തന്നെയാണ് തലവേദന ആകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ക്യാമ്പ് ചെയ്താണ് പ്രചാരണം നടത്തിയത്.

Also Read : വ്യാജ ഐഡി കാര്‍ഡ് നിര്‍മിതി; രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പൊലീസ് റിപ്പോര്‍ട്ട്

അതേസമയം ഇത്തവണ സിപിഐഎം മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. 17 മണ്ഡലങ്ങളിലാണ് സിപിഐഎം മത്സരിക്കുന്നത്. സിപിഐഎം സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിലെ ജനപങ്കാളിത്താവും വളരെ വലുതാണ്. രാജസ്ഥാന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഇത്തവണ വിജയിക്കുമെന്ന പ്രതീക്ഷയും സിപിഐഎം നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News