വടക്കൻ കേരളത്തിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണം സജീവമായി

വടക്കൻ കേരളത്തിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണം സജീവമായി. മണ്ഡലത്തിലെ പരമാവധി വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ നാളെ മണ്ഡലത്തിൽ എത്തും. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളും പ്രചാരണം തുടങ്ങി.

കാസർഗോഡ് പാർലിമെൻ്റ് മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ മാസ്‌റ്റർ കാസർഗോഡ് നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. രാവിലെ 9ന്‌ കൊല്ലങ്കാന ബാലകൃഷ്‌ണൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രചാരണം ആരംഭിച്ചു. തുടർന്ന് ഇടനീർ മഠത്തിൽ സന്ദർശനം നടത്തി. വിവിധ സ്ഥാപനങ്ങളിലും കോളേജുകളിലും സ്കൂളുകളിലുമെത്തിയാണ് വോട്ടഭ്യർത്ഥന നടത്തിയത്.

Also read:പരീക്ഷ നാളെ മുതൽ, ചോദ്യക്കടലാസ് അച്ചടി പൂർത്തിയായില്ല എന്ന പേരിൽ മലയാള മനോരമയിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധം: മന്ത്രി വി ശിവൻകുട്ടി

കണ്ണൂർ ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ പ്രചരണത്തിലാണ്. രാവിലെ മുതൽ പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ച് എം വി ജയരാജൻ വോട്ടഭ്യർഥിച്ചു. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ. കൂത്തുപറമ്പ് മണ്ഡലത്തിലാണ് പര്യടനം. രാവിലെ പൂക്കോട് ലക്ഷം വീട് കോളനിയിലെ കുടുംബയോഗത്തിൽ പങ്കെടുത്തു. കൂത്തുപറമ്പ് ടൗണിലെ ഓട്ടോ, ചുമട്ട് തൊഴിലാളികളെ കണ്ടും നിർമ്മലഗിരി കോളേജിൽ എത്തിയും ശൈലജ ടീച്ചർ വോട്ടഭ്യർഥിച്ചു.

കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം കോഴിക്കോട് സൗത്ത് അസംബ്ലി മണ്ഡലത്തിൽ പ്രചാരണം നടത്തി. രാവിലെ 7 മണിയോടെ ചാലപ്പറത്ത് ഭവന സന്ദർശനം തുടങ്ങി. സാമൂതിരി ഉണ്ണി അനുജൻ രാജ, കൈതപ്രം എന്നിവരെ സന്ദർശിച്ചു. കല്ലായ് സ്റ്റാർ ടൈൽസ്, തിരുവണ്ണൂർ കോട്ടൻ മിൽ എന്നിവിടങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകി.

Also read:‘വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഹൈക്കോടതിയിൽ നിന്നും നീതി ലഭിച്ചില്ല’: പി ജയരാജൻ

വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. നാളെ വയനാട്ടിലെത്തി പ്രചാരണം തുടങ്ങും. ആനി രാജയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ. പൊന്നാനി എൽഡിഎഫ് സ്ഥാനാർത്ഥി കെ എസ് ഹംസ തൃത്താല മണ്ഡലത്തിലും മലപ്പുറം എൽഡിഎഫ് സ്ഥാനാർത്ഥി വി വസീഫ് വള്ളിക്കുന്ന് മണ്ഡലത്തിലും വോട്ടഭ്യർത്ഥിച്ചു. മണ്ഡലങ്ങളിലെ പ്രമുഖ എൽഡിഎഫ് നേതാക്കളെയും സ്ഥാനാർത്ഥികൾ കണ്ടു. പൊന്നാനി യുഡിഎഫ് സ്ഥാനാർത്ഥി എംപി അബ്ദുസ്സമദ് സമദാനി തിരൂരിൽ കൺവെൻഷനിൽ പങ്കെടുത്തു. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീർ നാളെ പ്രചരണം തുടങ്ങും.

പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി എ വിജയരാഘവൻ മണ്ഡലത്തിലെ നേതാക്കളെ സന്ദർശിച്ചു. നാളെ പാലക്കാട് നഗരത്തിൽ റോഡ് ഷോയിൽ പങ്കെടുക്കും. ആലത്തൂർ സ്ഥാനാർഥി കെ രാധാകൃഷ്ണൻ നാളെ മുതൽ മണ്ഡലത്തിൽ സജീമാവും. വൈകുന്നേരം 5 മണി മുതൽ എൽഡിഎഫ് പ്രവർത്തകർക്കൊപ്പം ആലത്തൂരിൽ റോഡ് ഷോയിൽ സ്ഥാനാർഥി പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News