പഠനത്തിനൊപ്പം വരുമാനം; ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ സാധ്യകളെക്കുറിച്ച് മന്ത്രി പി രാജീവ്

കോളേജ് പഠനത്തിനൊപ്പം വരുമാനം ഉറപ്പുവരുത്താനുള്ള ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ സാദ്ധ്യതകൾ വിവരിച്ച് മന്ത്രി പി രാജീവ്. നിലവിൽ വിദേശത്തുപോയി പഠനവും വിദ്യാഭ്യാസത്തെ ഒരുമിച്ചുകൊണ്ടുപോകുന്ന അതെ രീതിയിൽ ഇനി കേരളത്തിലും സാധിക്കുമെന്ന് മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. പഠിക്കുന്ന വിഷയത്തിൽ തന്നെ ജോലി ചെയ്യാനുള്ള അവസരവും ഒരുക്കും. അത്തരത്തിലുള്ള ജോലിയിൽ ബോണസ് മാർക്കുകളും വിദ്യാർത്ഥികൾക്ക് ലഭിക്കും. വിദേശത്തുനിന്നും വിദ്യാർഥികൾ ഇങ്ങോട്ടു വരാനും ഈ പദ്ധതി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേരളത്തിലെ കാവിവത്കരണ ശ്രമങ്ങളെ യുഡിഎഫ് പിന്തുണയ്ക്കുന്നു: മന്ത്രി സജി ചെറിയാൻ

പദ്ധതി ഇപ്പോൾ അവസാനഘട്ടത്തിലാണ്. പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്കുകൾ ഇതേ രീതിയിൽ അംഗീകാരം നേടി. ആറ് മാസത്തിനുള്ളിൽ 16 പാർക്കുകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. സ്വകാര്യ പാർക്കുകൾക്കും ജനങ്ങൾക്കിടയിൽ വലിയ അംഗീകാരമാണ് ലഭിക്കുന്നത്. നൂറുകണക്കിന് സ്റ്റാർട്ട് അപ്പുകൾ ഇപ്പോൾ പല ക്യാമ്പസുകളിലായി പ്രവർത്തിച്ചു വരികയാണ്.

ALSO READ: കേരളത്തിലെ ജനാധിപത്യരാഷ്ട്രീയം ആരിഫ് മുഹമ്മദ് ഖാൻറെ നിലവാരത്തിന് വളരെ മുകളിൽ ആണ് എന്നത് ഓർക്കണം; എം എ ബേബി

ഇത്തരം ഇൻഡസ്ട്രികൾ വഴി സർവ്വകലാശാലകൾ വികസിപ്പിക്കുന്ന പല സാങ്കേതികവിദ്യകൾക്കും പേറ്റന്റ് ലഭിക്കാനാകും. സർവകലാശാലകളിൽ ഗവേഷണം നടത്തുന്നവർക്ക് തന്നെ ഇൻഡസ്ട്രിയിലേക്ക് മാറുകയോ നേതൃത്വം നൽകുകയോ ചെയ്യാം. ഇതിന്റെ വികസനത്തിനും മറ്റു പ്രവർത്തനങ്ങൾക്കും ക്യാമ്പസ് അലുമിനികളുടെ സഹായം തേടാനാകും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുറമെ പുറത്തുനിന്നും ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിലേക്ക് ജനങ്ങൾക്കെത്താനാകുന്ന തരത്തിലാണ് പദ്ധതി രൂപകൽപന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News