ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ 2024 ജനുവരി സെഷനില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസസിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

READ ALSO:ആര്‍ 3, എം ടി-03 മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് യമഹ

ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് മൂന്നു മാസവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 18 വയസ്സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഇടുക്കി ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: പിന്നാക്കിള്‍ ജിഎസ്ടി കണ്‍സള്‍ട്ടേഷന്‍ ആന്റ് ട്രെയിനിങ് സെന്റര്‍, ഇടുക്കി, ഫോണ്‍: 9947051729, 9526868365, വില്ലേജ് നോളജ് സെന്റര്‍, അടിമാലി, ഫോണ്‍: 8921300525.

READ ALSO:‘എന്റെ ഹാപ്പിലി എവര്‍ ആഫ്റ്റര്‍ മൊമന്റ്’; ഞാന്‍ എന്റെ രാജകുമാരനോടൊപ്പം: മാളവിക ജയറാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News