ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ ശരീരഭാരം കുറയുമോ? അറിയാം

ശരീരഭാരം നിയന്ത്രിക്കാനുള്ള പ്രയാണത്തില്‍ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. ശരിയായ ഭക്ഷണക്രമം ഈ പ്രകിയയെ വേഗത്തിലാക്കാന്‍ സഹായിക്കുന്നു. അത്തരത്തില്‍ വെയ്റ്റ് ലോസിന് സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റാണ്. കൂടാതെ ബാക്ടീരിയ, പൂപ്പല്‍ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കറ്റാര്‍വാഴ സഹായിക്കുന്നു. ഇത് ശരീരത്തിന് പൂര്‍ണമായ പോഷണം നല്‍കാന്‍ സഹായിക്കുന്നു.

കറ്റാര്‍വാഴയുടെ ജെല്ലില്‍ ഏകദേശം 96 ശതമാനം വെള്ളമാണ് അടങ്ങിട്ടുണ്ട്. കൂടാതെ ചില ഓര്‍ഗാനിക്, അജൈവ സംയുക്തങ്ങള്‍, വിറ്റാമിനുകള്‍ എ, ബി, സി, ഇ എന്നിവയും 20 അമിനോ ആസിഡുകളില്‍ 18 എണ്ണം അടങ്ങിയ ഒരു തരം പ്രോട്ടീനും ചേര്‍ന്നതാണ് ഈ ജെല്‍. കറ്റാര്‍ വാഴ ജെല്ലില്‍ കാണപ്പെടുന്ന മറ്റൊരു അവശ്യ പോഷകം അസെമന്നാന്‍ എന്നറിയപ്പെടുന്ന സങ്കീര്‍ണ്ണ കാര്‍ബോഹൈഡ്രേറ്റാണ്. ഈ അവശ്യ പോഷകങ്ങളെല്ലാം വിഷവസ്തുക്കളെ പുറന്തള്ളാനും മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ കൂടുതല്‍ സഹായിക്കുന്നതാണ്.

ALSO READ:നരിവേട്ട; രണ്ടാംഘട്ട ചിത്രീകരണം വയനാട്ടില്‍ ആരംഭിച്ചു

ധാരാളം പോഷകങ്ങള്‍ ഉള്ളതിനാല്‍, കറ്റാര്‍ വാഴ ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന്റെ ആഗിരണവും പോഷകങ്ങളുടെ ഉപയോഗവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കറ്റാര്‍ വാഴ ജ്യൂസ് ശരിയായ അളവില്‍ കഴിച്ചാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രാവിലെ വെറുംവയറ്റില്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിയ്ക്കുന്നത് പല തരത്തിലെ ഗുണങ്ങളും നമ്മുടെ ശരീരത്തിന് നല്‍കും. ഇതില്‍ നാരങ്ങാനീരോ ചെറുനാരങ്ങാനീരോ കലര്‍ത്തി കുടിയ്ക്കുന്നതും ഉത്തമമാണ്. മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കറ്റാര്‍ വാഴ ജ്യൂസ് 10-20 മില്ലി ഇളം ചൂടുള്ള വെള്ളത്തില്‍ കലക്കിയാണ് കുടിക്കേണ്ടത്. വീട്ടിലുണ്ടാക്കുകയാണെങ്കില്‍ കറ്റാര്‍ വാഴയുടെ ജെല്‍ എടുത്ത് മിക്സിയില്‍ വെള്ളവും ചേര്‍ത്ത് അടിച്ചെടുക്കാം. ദിവസവും രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കലക്കിയ കറ്റാര്‍ വാഴ ജ്യൂസ്, ഒപ്പം തേനോ നാരങ്ങാനീരോ കുടിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. മുടിക്കും ചര്‍മത്തിനും വായുടെ ആരോഗ്യത്തിനുമെല്ലാം ഈ ജ്യൂസ് മികച്ചതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News