ചെസ് മത്സരങ്ങളില്‍ വമ്പന്‍ നേട്ടങ്ങളാണ് ഈ വര്‍ഷം ഇന്ത്യയെ തേടിയെത്തിയത്. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി ഗുകേഷ് ലോക ചെസ് ചാമ്പ്യനായി. പ്രാചീന ഇന്ത്യയിലാണ് ചെസ് ആരംഭിച്ചത് എന്നാണ് പറയുന്നത്. അതായത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, ആറാം നൂറ്റാണ്ടിലെ ഗുപ്ത സാമ്രാജ്യത്ത് നിലനിന്നിരുന്ന ചതുരംഗക്കളിയാണ് ഇന്ന് ചെസായി മാറിയതെന്നാണ് വിലയിരുത്തല്‍. പതിനഞ്ചാം നൂറ്റാണ്ടിലാണ് യൂറോപ്പില്‍ ഇന്നത്തെ നിയമങ്ങള്‍ എഴുതപ്പെട്ടതത്രേ. പക്ഷേ അപ്പോഴേക്കും ഇന്ത്യയില്‍ നിന്നും പേര്‍ഷ്യയിലേക്കും അവിടെ നിന്ന് യൂറോപ്പിലേക്കും യാത്ര നടത്തിയിരുന്നു ഈ വിനോദം.
ചെസില്‍ ഇന്ത്യ ലോകത്ത് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുമ്പോള്‍ ചെസ് പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. ഇങ്ങനെ ചെസ് പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ ആപ്പുകളുടെ ഒരു നീണ്ട നിരതന്നെയാണ് ഇപ്പോഴുള്ളത്. പണമടച്ചു വാങ്ങാന്‍ കഴിയുന്നവയും ഫ്രീ ആപ്പുകളും ലിസ്റ്റിലുണ്ട്.
എതിരാളികളെ തിരഞ്ഞെടുത്ത്, ചെസിന്റെ പ്രാഥമിക പാഠങ്ങള്‍ അടക്കം പഠിച്ച് മുന്നേറാന്‍ ചെസ് പ്രേമികളെ സഹായിക്കുന്ന ആപ്പിനെ ആദ്യം പരിചയപ്പെടാം. പേര് ചെസ്.കോം. 150 ദശലക്ഷത്തിലേറെ കളിക്കാറുള്ള ഈ ആപ്പില്‍ എഐയോടും മാറ്റുരയ്ക്കാം. ഐഒഎസ്, ആന്‍ഡ്രോയിഡ് ആപ്പുകള്‍ ലഭ്യമാണ്.
ALSO READ: കര്‍ണാടകയില്‍ മേയാന്‍വിട്ട എരുമയെ തേടി കാട്ടിലെത്തി; 72കാരന് ദാരുണാന്ത്യം
രണ്ടാമത്തേത് എഐ ഫാക്ടറീസ് ചെസ് ആപ്പാണ്. ഇതില്‍ എളുപ്പത്തിലും വേഗത്തിലും ചെസ് പഠിക്കാം. മാത്രമല്ല ഒന്നും രണ്ടുമല്ല 600നൂറിലേറെ ആപ്പുകളില്‍ നിന്നും ഏറ്റവും മികച്ചതെന്ന് അഭിപ്രായം നേടിയ ആപ്പാണിത്. ഇനി റിയല്‍ ചെസ് 3ഡി ഒന്നു പരീക്ഷിക്കാം. ട്യൂട്ടോറിയലുകള്‍ ഒന്നിലേറെ പേരോട് മത്സരിക്കാനുള്ള അവസരം എന്നിവയാണ് പൊതുവേ ആളുകള്‍ക്ക് പ്രിയം. എന്നാല്‍ ലളിതവും മികച്ച ത്രിമാനത പുലര്‍ത്തുന്നതുമായ ആപ്പാണിത്. മുന്‍പ് നടത്തിയ നീക്കങ്ങള്‍ അണ്‍ഡൂ ചെയ്യാനുള്ള ഓപ്ഷനടക്കം ഇതിലുണ്ട്. റിയല്‍ ചെസ് 3ഡി എന്ന് സേര്‍ച്ച് ചെയ്താല്‍ ഐഒഎസ്, ഐപാഡ് ഒഎസിലും വേവേറെആപ്പുകളുമുണ്ട്.
പസിലുകളും തീമുകളുമുള്ള, ചെസിന്റെ പ്രാഥമിക പാഠങ്ങള്‍ മുതല്‍ ലഭ്യമായ ലീചെസ് മറ്റൊരോപ്ഷനാണ്. ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമായതിനാല്‍ അവര്‍ നിലനില്‍പ്പിനായി ഡൊണേഷന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇനിയുമുണ്ട് നിരവധി ആപ്പുകള്‍ അതില്‍ മറ്റൊന്നു ഇന്ററാക്ടീവ് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ചെസ് പഠിക്കാന്‍ സാധിക്കുന്ന ലേണ്‍ ചെസ് വിദ് ഡോ വുള്‍ഫ്. ഇതില്‍ ട്യൂട്ടോറിയലുകളല്ല, ആപ്പ് വഴി ഓരോരുത്തര്‍ക്കും ചേര്‍ന്ന രീതിയിലുള്ള പരീശീലനമാണ് നല്‍കുന്നത്.
ഇനി ഇതൊന്നും വേണ്ട, യൂട്യൂബില്‍ ചെസ് പഠിക്കാം. മികച്ച യൂട്യൂബര്‍മാരുടെ കോച്ചിംഗ് വേണമെങ്കില്‍ അങ്ങനെ അതല്ല പല ചെസ് ട്യൂട്ടോറിയല്‍ അടക്കം യൂട്യൂബില്‍ ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here