രാവിലെ മുതല്‍ മഴ തകര്‍ത്തുപെയ്യുകയാണ്. അതിനാല്‍ തന്നെ അന്തരീക്ഷവും തണുത്ത് തുടങ്ങി. തണുപ്പായാല്‍ പിന്നെ നമുക്ക് എല്ലാവര്‍ക്കുമുള്ള ഒരു സംശയമാണ് തണുപ്പത്ത് ഏതൊക്കെ ആഹാരം കഴിക്കാമെന്നുള്ളത്. അതില്‍ തന്നെ എല്ലാവര്‍ക്കുമുള്ള മറ്റൊരു സംശയമാണ് തണുപ്പത്ത് വാഴപ്പഴം കഴിക്കാമോ എന്നുള്ളത്. അത്തരത്തില്‍ ഒരു സംശയം ഇനി ആര്‍ക്കും വേണ്ട്.
എല്ലുകളുടെ ബലം മെച്ചപ്പെടുത്താന്‍ പഴത്തില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, മഗ്നീഷ്യം സഹായിക്കും. രാത്രി കിടക്കുന്നതിന് മുന്‍പ് ഒന്നോ രണ്ടോ പഴം കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഊര്‍ജ്ജത്തിന്റെ തോത് കൂട്ടാനും വാഴപ്പഴം കഴിക്കുന്നത് സഹായിക്കുന്നു. പഴത്തില്‍ അടങ്ങിയ ഫൈബര്‍ ദഹന പ്രക്രീയ എളുപ്പത്തിലാക്കും.
എന്നാല്‍ പഴം ശരീരത്തില്‍ കഫം ഉണ്ടാക്കുന്നതിനാല്‍ ജലദോഷം, ശ്വാസകേശ തടസം, സൈനസൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ത്തന്നെ തണുപ്പായാല്‍ പഴത്തിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. ആവശ്യത്തിന് കഴിക്കാമനെങ്കിലും പരമാവധി പഴത്തിന്റെ ഉപയോഗം തണുപ്പത്ത് കുറയ്ക്കുന്നത് നല്ലതായിരിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here