‘സ്‌ക്രിപ്റ്റഡ് സംവാദമല്ല, കൃത്യമായ ചോദ്യങ്ങള്‍; ഉത്തരമുണ്ടോ പ്രധാനമന്ത്രി?’; മോദിയോട് എ. എ റഹീം

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ. ‘യങ് ഇന്ത്യ ആസ്‌ക് ദി പിഎം’ എന്ന പേരില്‍ ഇന്നും നാളെയുമായി പരിപാടി സംഘടിപ്പിക്കുന്നത്. സ്‌ക്രിപ്റ്റഡ് സംവാദമോ മന്‍ കി ബാത്തോ അല്ലെന്നും പ്രധാനമന്ത്രിയോട് ചോദിക്കാന്‍ കൃത്യമായ ചോദ്യങ്ങളുണ്ടെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ എ.എ റഹീം പറഞ്ഞു.

റേഡിയോ പ്രഭാഷണം മാത്രം നടത്തുന്ന ഒരു പ്രധാനമന്ത്രി ലോക രാഷ്ട്രീയ നേതാക്കള്‍ക്ക് തന്നെ അത്ഭുതമായിരിക്കുമെന്ന് എ.എ റഹീം ഫോസ്ബുക്കില്‍ കുറിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു വാര്‍ത്താ സമ്മേളനം പോലും നടത്താതെ ഒന്‍പത് വര്‍ഷങ്ങളാണ് കടന്നുപോയത്.
മന്‍ കി ബാത്തും, മുന്‍കൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റഡ് ചോദ്യോത്തരങ്ങളും മാത്രമാണ് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നത്. ഇതു രണ്ടും വളരെ എളുപ്പമുള്ള കാര്യവുമാണ്. എന്നാല്‍ യഥാര്‍ത്ഥ ചോദ്യങ്ങളെ കേള്‍ക്കാനും മറുപടി പറയാനും പ്രയാസമാണ്. യഥാര്‍ത്ഥ ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങള്‍ ചോദിക്കുകയാണ് ഡിവൈഎഫ്‌ഐയിലൂടെ കേരളത്തിന്റെ യുവതയെന്ന് എ.എ റഹീം പറഞ്ഞു.

എ.എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്‌ക്രിപ്റ്റഡ് സംവാദമല്ല,
മന്‍ കി ബാത്തുമല്ല.
കൃത്യമായ ചോദ്യങ്ങള്‍.
ഉത്തരമുണ്ടോ പ്രധാനമന്ത്രി??
മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ്
വിപുലമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.
ചോദ്യങ്ങളെ അഭിമുഖീകരിക്കാത്ത,
റേഡിയോ പ്രഭാഷണം മാത്രം നടത്തുന്ന ഒരു പ്രധാനമന്ത്രി ലോക രാഷ്ട്രീയ നേതാക്കള്‍ക്ക് തന്നെ അത്ഭുതമായിരിക്കും.
ഇന്ത്യയുടെ പ്രധാനമന്ത്രി
ഒരു വാര്‍ത്താ സമ്മേളനം പോലും നടത്താതെ 9 വര്‍ഷങ്ങളാണ് കടന്ന് പോയത്.
മന്‍ കി ബാത്തും,മുന്‍കൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റഡ് ചോദ്യോത്തരങ്ങളും മാത്രമാണ് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നത്.ഇതു രണ്ടും വളരെ എളുപ്പമുള്ള കാര്യവുമാണ്.എന്നാല്‍ യഥാര്‍ത്ഥ ചോദ്യങ്ങളെ കേള്‍ക്കാനും മറുപടി പറയാനും പ്രയാസമാണ്.
യഥാര്‍ത്ഥ ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയോട്
100 ചോദ്യങ്ങള്‍ ചോദിക്കുകയാണ് ഡിവൈഎഫ്‌ഐ യിലൂടെ കേരളത്തിന്റെ യുവത.
പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങളോട് ഉത്തരം പറയേണ്ട 100 ചോദ്യങ്ങള്‍ .രാജ്യത്തിലെ ഓരോ പൗരനും പ്രധാനമന്ത്രിയോട് ചോദിയ്ക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍.
കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയോട് കേരളത്തിന്റെ യുവത ഈ ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കുകയാണ്.
തെരുവിലെങ്ങും ചോദ്യങ്ങള്‍.
ഈ ചോദ്യങ്ങളുമായി 23,24 തീയതികളില്‍ കേരളത്തിലെ 14 ജില്ലകളിലുമായി ലക്ഷക്കണക്കിന് യുവാക്കള്‍ സംഗമിക്കും.
ഇവയില്‍ ഏതെങ്കിലും ഒരു ചോദ്യത്തിന്
എങ്കിലും ഉത്തരം പറയണം.
കാമ്പുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ജനം ആഗ്രഹിക്കുന്നത്.
#ജൃീൗറഗലൃമഹമ സാമൂഹിക പുരോഗതിയില്‍
രാജ്യത്തിന് മാതൃകയായ കേരളം.അഭിമാനമായ കേരളത്തിന്റെ യവ്വനം ഇന്ന് ഇവിടെ ചോദിച്ചു തുടങ്ങുന്ന ഈ ചോദ്യങ്ങള്‍ നാളെ രാജ്യമെങ്ങും മുഴങ്ങും.
ഉത്തരമുണ്ടോ പ്രധാനമന്ത്രി???
പ്രധാനമന്ത്രിയോടുള്ള
നൂറ് ചോദ്യങ്ങള്‍
ഈ QR കോഡില്‍..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News