സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങൾക്ക് പിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷാ എന്ന് കാനഡ

Amit Shah

കാനഡയിലെ സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങൾക്ക് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്ന് ആരോപിച്ച് കാനഡ. വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിലാണ് കനഡയുടെ ആരോപണം. കാനഡയുടെ ഉപ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസൺ താനാണ് പത്രത്തോട് ഇക്കാര്യം അറിയിച്ചതെന്ന് പാർലമെന്ററി സമിതി മുൻപാകെ വ്യക്തമാക്കി.

വാഷിങ്ടൺ പോസ്റ്റിന്റെ പ്രതിനിധി തന്നെ വിളിച്ച് സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങൾക്ക് പിന്നിലുള്ള വ്യക്തി അമിത് ഷാ ആണോ എന്ന് ചോദിച്ചെന്നും താൻ അത് സ്ഥിരീകരിച്ചുവെന്നുമാണ് മോറിസൺ പറഞ്ഞത്.

Also Read: ജർമ്മനിയില്‍ നഴ്സിങ് പഠിക്കാം; നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമിലേയ്ക്കുളള അപേക്ഷാ തീയതി നവംബര്‍ 06 വരെ നീട്ടി

നിലവിൽ ഉലഞ്ഞുനിക്കുന്ന ഇന്ത്യാ-കാനഡ ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴ്തുന്നതാണ് പുതിയ പ്രസ്താവന. സംഭവത്തിൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനോ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.

കാനഡയുടെ പക്കലുള്ള തെളിവുകൾ വളരെ ദുർബലമാണെന്നും അത് ആഭ്യന്തര മന്ത്രിക്ക് പ്രശ്‌നമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പേര് വെളിപ്പെടുത്താത്ത സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read: പ്രളയക്കെടുതിയിൽ സ്‌പെയിൻ; മരണം 63 ആയി

ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്നും ഇതിന് കാനഡയുടെ പക്കൽ വിശ്വസനീയമായ തെളിവുകൾ ഉണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മുമ്പ് പറഞ്ഞിരുന്നു. അതിനു പിന്നാലെ ഇന്ത്യൻ നയതന്ത്രജ്ഞരെ കാനഡയും കനേഡിയൻ ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കുകയും ചെയ്തിരുന്നു. പുതിയ പ്രസ്താവനയോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്നം വഷളാകാനാണ് സാധ്യത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here