നിജ്ജാർ വധത്തെക്കുറിച്ച് മോദിക്കും, ജയശങ്കറിനും അറിയില്ല; മാധ്യമറിപ്പോർട്ടുകൾ തള്ളി കാനഡ സർക്കാർ

ഖലിസ്താൻ ഭീകരന്‍ ഹര്‍ദീപ് സിങ്‌ നിജ്ജാർ വധത്തെ സംബന്ധിച്ച് പുതിയ റിപ്പോർട്ടുമായി കാനഡ സർക്കാർ. ഹര്‍ദീപ് സിങ്‌ നിജ്ജര്‍ വധത്തെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നുവെന്ന റിപ്പോർട്ട് ആണ് കാനഡ സർക്കാർ തള്ളിയിരിക്കുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ നിജ്ജാർ വധത്തെക്കുറിച്ച്‌ അറിയിച്ചെന്നുമുള്ള ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് കാനഡ തള്ളിയത്.

കാനഡയ്ക്കുള്ളിലെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ മോദിയെയോ മന്ത്രി ജയശങ്കറിനെയോ ബന്ധിപ്പിക്കുന്ന ഒരു പ്രസ്താവനയും കാനഡ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ലെന്ന് കാനഡ സർക്കാർ വ്യക്തമാക്കി. ദി ഗ്ലോബ് ആന്‍ഡ് മെയിൽ പ്രസിദീകരിച്ച റിപ്പോർട്ട് വെറും ഊഹാപോഹം മാത്രമാണെന്നും കാനഡ പറഞ്ഞു.

അതേസമയം, ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ട് പാക് ചാര സംഘടനയായ ഇന്‍ര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്ഐ) ആണ് നിജ്ജറിന്റെ വധത്തിന് കളമൊരുക്കിയതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിജ്ജറിനെ വധിക്കാന്‍ ഐഎസ്ഐ ക്രിമിനലുകളെ വാടകയ്ക്കെടുത്തിരുന്നു. നിജ്ജര്‍ വധത്തിന് പിന്നാലെ ഇയാള്‍ക്ക് പകരക്കാരനെ പാക് സംഘടന തേടുന്നതായും, ഖലിസ്താന്‍ അനുകൂല തീവ്രവാദികളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതായിരുന്നു മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 18-നായിരുന്നു ഖലിസ്താന്‍ വാദിയായ ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ചായിരുന്നു നിജ്ജാറിന്റെ കൊലപാതകമുണ്ടായത്. ഇതിനിടെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്നാണ് കാനേഡിയന്‍ സര്‍ക്കാര്‍ ആരോപിച്ചത്. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത നയതന്ത്ര പ്രതിസന്ധിയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News