ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സമ്പ്രദായം കാനഡ അവസാനിപ്പിച്ചു

canada students FAST TRACK VISA CANCELLED

ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ വഷളായി നിൽക്കവേ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കാനഡയുടെ ഇരുട്ടടി. അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ സ​മ്പ്രദായം അവസാനിപ്പിച്ചാണ് കാനഡ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാർഥികളുടെ വിദ്യാഭ്യാസ മോഹങ്ങൾക്ക് തടയിട്ടത്. കാനഡയിൽ ഉപരിപഠനം നടത്തുന്നതിന് അന്താരാഷ്ട്ര വിദ്യാർഥികൾക്ക് വളരെ വേഗം വിസ ലഭ്യമാക്കുന്ന സമ്പ്രദായമായിരുന്നു ഇത്.

അപേക്ഷിച്ച് 20 ദിവസത്തിനകം വിസ നപടികൾ പൂർത്തിയാകും എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിസ അപേക്ഷാ നടപടികൾ ലളിതമാക്കുന്നതിനാണ് പദ്ധതി അവതരിപ്പിച്ചത്. പഠനത്തിനായി കാനഡയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഈ സംരംഭം വളരെയധികം പ്രയോജനം ചെയ്തിരുന്നു.

ALSO READ; മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ച് ലുലു ഗ്രൂപ്പ്

2023ൽ 200,000 ഇന്ത്യൻ വിദ്യാർഥികൾ ഈ വിസയിൽ കാനഡയിൽ എത്തിയിരുന്നു.അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിസ റദ്ദാക്കുന്നതെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചത്. 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും ഇതിനൊപ്പം കാനഡ നിര്‍ത്തലാക്കിയിട്ടുണ്ട്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് ഇന്ത്യൻ സർക്കാറിനെ ട്രൂഡോ സർക്കാർ കുറ്റപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായ സമയത്താണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

ALSO READ; സംസ്ഥാന സ്കൂൾ കായിക മേള: സീനിയർ ഗേൾസ് ഹർഡിൽസിൽ ട്രിപ്പിളടിച്ച് മലപ്പുറം

വിനോദസഞ്ചാരികള്‍ക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കെല്ലാം 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ എല്ലാവര്‍ക്കും ഈ വിസ ലഭിക്കില്ല. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ക്കു തിരിച്ചടിയാണു ക​നേഡിയൻ സർക്കാറി​ന്റെ പുതിയ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News