കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും എന്നാല്‍ ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
9 വര്‍ഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ്. 2013ൽ പാർട്ടി കടുത്ത പ്രതിസന്ധിയിലായപ്പോൾ ട്രൂഡോ ലിബറൽ നേതാവായി ചുമതലയേൽക്കുകയായിരുന്നു.
ലിബറല്‍ പാര്‍ട്ടിക്കകത്തുതന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് പദവിയൊഴിയുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ മാസത്തിനിടെ നിരവധി എംപിമാർ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയാന്‍ തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രൂഡോയുടെ നയങ്ങളിൽ എതിർപ്പറിയിച്ച് ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലൻഡ് രാജിവെച്ചിരുന്നു.
എന്നാൽ, രാജി വാർത്തയോട് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചില്ല. അതേസമയം, കനഡ-യു.എസ് ബന്ധങ്ങളെക്കുറിച്ചുള്ള കാബിനറ്റ് കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഷെഡ്യൂലില്‍ കാണിക്കുന്നുമുണ്ട്.
Also Read : മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു; പ്രതി പിടിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here