നിജ്ജാറിന്റെ കൊലപാതകം; വീണ്ടും ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍

കനേഡിയന്‍ അധികൃതര്‍ ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലാമത് ഒരു ഇന്ത്യന്‍ പൗരനെ കൂടി അറസ്റ്റ് ചെയ്തു. 22കാരനായ അമര്‍ദീപ് സിംഗാണ് അറസ്റ്റിലായത്. കൊലപാതകം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ALSO READ: ‘അച്ഛൻ മരിക്കുമ്പോൾ ഞാൻ നാട്ടിൽ ഇല്ല, സൂര്യയാണ് എല്ലാം ചെയ്തത്’, ‘രക്തം തുടച്ചു, അച്ഛനെ വസ്ത്രങ്ങൾ ധരിപ്പിച്ചു’; ഗൗതം മേനോൻ പറയുന്നു

മെയ് 11നാണ് അമര്‍ദീപ് സിംഗിനെ അറസ്റ്റ് ചെയ്തതെന്ന് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം പറഞ്ഞു. ഇപ്പോള്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണുള്ളതെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: സ്വന്തമാക്കിയത് 700 വിക്കറ്റിലധികം; ജയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

സുറെയിലെ ഗുരുനാനാക്ക് സിക്ക് ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് നിജ്ജാര്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 18ന് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ മെയ് മൂന്നിന് ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. 22കാരായ കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, 28കാരനായ കരണ്‍പ്രീത് സിംഗ് എന്നിവരാണ് ആദ്യം അറസ്റ്റിലായവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News