നിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത് കാനഡ, ചിത്രങ്ങള്‍ പുറത്തുവിട്ടു

ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ മൂന്ന് ഇന്ത്യക്കാരെ പിടികൂടി കാനഡ പൊലീസ്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യന്‍ ഏജന്റ്മാരാണ് കൊലപാതകത്തിന് പിന്നിലെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ഇന്ത്യ തള്ളിയിരുന്നു.

ALSO READ:   ‘സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 81.02 % തുകയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് മികച്ച നേട്ടം കൈവരിച്ചു’: മന്ത്രി എംബി രാജേഷ്

22കാരായ കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, 28കാരനായ കരണ്‍പ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്ന് – അഞ്ച് വര്‍ഷക്കാലമായി അല്‍ബേര്‍ട്ട എന്ന പ്രദേശത്ത് താമസിക്കുന്നവരാണ്. തുടര്‍ന്ന് അറസ്റ്റിലായവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. കൊലപാതകം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ALSO READ:  സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ അലേര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്

പ്രതികളാണെന്ന് സംശയിക്കുന്നവര്‍ക്ക് പരസ്പരം അറിയില്ല. അറസ്റ്റിലായവരെ ചുറ്റിപ്പറ്റി മാത്രമല്ല, മറ്റുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നാണ് കനേഡിയന്‍ പൊലീസ് പറയുന്നത്. കനേഡിയന്‍ പൗരനായ നിജ്ജാര്‍ നിരവധി കേസുകളുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന ഭീകരനാണ്. ഇയാള്‍ 2023 ജൂണ്‍ 18ന് സുറേയയിലുള്ള ഗുരുദ്വാരയ്ക്ക് മുന്നില്‍വച്ച് വെടിയേറ്റാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk