ഇന്ത്യയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച് കാനഡ

ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച് കാനഡ. 41 നയതന്ത്ര പ്രതിനിധികളും കുടുംബാംഗങ്ങളും ഇന്ന് ഇന്ത്യ വിടും. നയതന്ത്ര പ്രാതിനിധ്യത്തില്‍ സമത്വം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കാനഡ പ്രതികരിച്ചു. പ്രതിനിധികളുടെ സുരക്ഷയെ കരുതിയാണ് തീരുമാനമെന്നും കാനഡ. ഇന്ത്യയിലെ മൂന്നിടങ്ങളിലെ വിസാ സേവനം കാനഡ നിര്‍ത്തിവച്ചു. ചാണ്ഡീഗഡ്, മുംബൈ, ബാംഗ്ലൂര്‍ എന്നീ കോണ്‍സുലേറ്റുകളിലെ സേവനങ്ങളാണ് നിര്‍ത്തിയത്. അതേസമയം കാനഡ പുറത്താക്കിയ ഇന്ത്യൻ ഉദ്യോഗസ്ഥൻ ദില്ലിയിൽ മടങ്ങിയെത്തി.

Also Read; ഒടുവില്‍ ഗാസയിലേക്ക് ഭക്ഷണവും മരുന്നും എത്തുന്നു; റാഫ ഇടനാഴി തുറക്കാന്‍ ധാരണ 

ഖാലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. ഇന്ത്യയിലെ 62 നയതന്ത്ര പ്രതിനിധികളില്‍ 41 പേരെയാണ് കാനഡ തിരിച്ചുവിളിച്ചത്. ഇന്ത്യയില്‍ നിന്നും സുരക്ഷിതമായി തിരിച്ചെത്താനുളള സൗകര്യം ഒരുക്കിയെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി അറിയിച്ചു. നയതന്ത്ര പ്രാതിനിധ്യത്തില്‍ സമത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യപ്രകാരമാണ് നടപടി. ഉദ്യോഗസ്ഥരുടെ നയതന്ത്ര സുരക്ഷ പിന്‍വലിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ക്യാനഡ പ്രതികരിച്ചു.

Also Read; 103 തികഞ്ഞ പാര്‍ട്ടിക്ക് 100 തികഞ്ഞൊരു നേതാവ്; ഒരേ ഒരു പേര് വി എസ്

ദില്ലിയിലെ ഹൈക്കമ്മീഷന്‍ ഓഫിസും ബംഗളൂരു, ചാണ്ഡിഗഡ്, മുംബൈ എന്നിവിടങ്ങളില്‍ കോണ്‍സുലേറ്റുകളുമാണ് കാനഡയ്ക്കുളളത്. ഇതില്‍ കോണ്‍സുലേറ്റിലെ ജീവനക്കാരുടെ എണ്ണമാണ് കുറച്ചത്. പിന്നാലെ ദില്ലി ഒഴികെ മൂന്നു കോണ്‍സുലേറ്റുകളിലെയും വിസാ സേവനവും കാനഡ നിര്‍ത്തിവച്ചു. കാനഡക്കാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ സെപ്റ്റംബര്‍ 18 മുതല്‍ നിര്‍ത്തി വച്ചിരുന്നു. ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്ക് എതിരാണെന്ന് മെലാനി ജോളി പറഞ്ഞു. ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്കുളള സേവനങ്ങളെ ബാധിക്കുമെന്നും അവര്‍ മുന്നറിയിപ്പും നല്‍കി. ഇതോടെ വിഘടനവാദി നേതാവ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ടായ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News