ഇന്ത്യയുമായി നടത്താനിരുന്ന സ്വതന്ത്രവ്യാപാര കരാറില്‍ നിന്നും ക്യാനഡ പിന്മാറി

ഇന്ത്യയുമായി നടത്താനിരുന്ന സ്വതന്ത്രവ്യാപാര കരാറില്‍ നിന്നും ക്യാനഡ പിന്മാറി. 10 വര്‍ഷമായി നടത്തിയ ചര്‍ച്ചകളിലൂടെ ധാരണയിലേക്കെത്തിയ കരാറില്‍ നിന്നാണ് ജി 20 അംഗമായ ക്യാനഡയുടെ പിന്മാറ്റം. ഉച്ചകോടി വന്‍നേട്ടമായി കൊണ്ടാടിയ ബിജെപി സര്‍ക്കാരിന് വന്‍ തിരിച്ചടി കൂടിയാണിത്.

ALSO READ:കുഞ്ഞിനുവേണ്ടി അവസാന നിമിഷം വരെ സിംഹങ്ങൾക്ക് മുൻപിൽ പോരാടി എരുമ

10 വര്‍ഷമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായി ഒക്ടോബറില്‍ ധാരണയിലേക്കെത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വതന്ത്രവ്യാപാര കരാറില്‍ നിന്നാണ് ക്യാനഡ പിന്മാറിയത്. ക്യാനഡയുടെ പിന്മാറ്റം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലേക്ക് എത്തേണ്ടിയിരുന്ന കനേഡിയന്‍ വ്യാപാരമന്ത്രി മേരി എന്‍ജിയുടെ നേതൃത്വത്തിലുളള വ്യാപാര ദൗത്യ സംഘത്തിന്റെ യാത്രയും റദ്ദാക്കി. ഇതോടെയാണ് ക്യാനഡുമായുളള വ്യാപാര കരാറിന്റെ ഭാവി തുലാസിലായത്.

ALSO READ:ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ കുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു

ജി 20 അംഗമായ ക്യാനഡുടെ പിന്മാറ്റം ഉച്ചകോടിയുടെ വിജയം കൊണ്ടാടിയ നരേന്ദ്ര മോദി സര്‍ക്കാരിനും തിരിച്ചടിയായി. ജി 20ക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായും നരേന്ദ്രമോദി അനൗദ്യോഗിക ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ക്യാനഡ കേന്ദ്രീകരിച്ചുളള ഖലിസ്ഥാന്‍ വിഘടന വാദികളുടെ വിഷയത്തില്‍ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യാ വിരുദ്ധ ആശയക്കാരെ ക്യാനഡ തടയുന്നില്ലെന്നായിരുന്നു ഇന്ത്യയുടെ തുടര്‍ച്ചയായ പരാതി. എന്നാല്‍ രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇന്ത്യന്‍ ഇടപെടല്‍ അംഗീകരിക്കില്ലെന്ന് ട്രൂഡോ വ്യക്തമാക്കിയതും ബന്ധം വഷളാകാന്‍ കാരണമായി. 2020ലെ കര്‍ഷക സമരത്തെ പിന്തുണച്ച് ട്രൂഡോ പ്രസ്താവന നടത്തിയത് ബിജെപി സര്‍ക്കാര്‍ അപലപിച്ചിരുന്നു. ക്യാനഡയുടെ പത്താമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളി കൂടിയാണ് ഇന്ത്യ. ജി 20യുടെ വിജയഭേരി മുഴക്കി ബിജെപി രാജ്യത്താകമാനം ക്യാമ്പയിന്‍ നടത്തുമ്പോള്‍, ക്യാനഡയുമായുളള നയതന്ത്ര ബന്ധത്തിലെ വിളളല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൊളളത്തരം തുറന്നുകാട്ടുന്നതുമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News