കാനഡ പഴയ കാനഡയല്ല, മദ്യപാനികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ഫുട്പാത്തുകൾ കീഴടക്കി കഴിഞ്ഞു.. തെരുവോരങ്ങളിൽ മനുഷ്യർ ഉറങ്ങുകയാണ്, ഇതാ കാഴ്ചകൾ.!

നയതന്ത്ര പ്രശ്നം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം നിലവിൽ വഷളായിരിക്കുകയാണെങ്കിലും കാനഡയെന്ന് കേൾക്കുമ്പോൾ ഒന്നു പോകാനും അവിടെ ഉപരിപഠനം നടത്താനും തൊഴിൽ കണ്ടെത്താനും ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. എന്നാൽ, പണ്ട് നമ്മൾ കേട്ടിരുന്നത്ര കളറല്ല ഇന്ന് കാനഡയിലെ കാര്യങ്ങൾ. കാനഡ പഴയ കാനഡയല്ലെന്ന് കാണിച്ച് ‘sanju_dahiiya’ എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുള്ള ഒരു വീഡിയോയിലൂടെ കാനഡയിലെ നിലവിലെ അവസ്ഥ കാണിച്ചിരിക്കുകയാണ് യുവാവ്.

ALSO READ: ട്രംപിൻ്റെ വമ്പ്; കോടികൾക്കധിപൻ, വൻ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമ, വ്യവസായി..

തെരുവുകളിൽ വിശ്രമിക്കുന്ന മദ്യപാനികളെയും മയക്ക്മരുന്ന് ഉപയോഗിക്കുന്നവരെയും വീഡിയോയിൽ കാണാം. മലിനമാക്കപ്പെട്ട പരിസരങ്ങളിലുള്ള ഫുട്പാത്തിൽ വിശ്രമിക്കുന്ന യുവാക്കളെയും വീഡിയോയിൽ കാണിച്ചിട്ടുണ്ട്.  കാനഡയിലെ വാൻകൂവർ നഗരത്തിൽ നിന്നും പകർത്തിയതാണ് ദൃശ്യങ്ങൾ എന്നാണ് സഞ്ജു ദാഹിയ അവകാശപ്പെടുന്നത്. 2018ൽ ഹരിയാനയിൽ നിന്ന് കാനഡയിലെത്തിയപ്പോൾ സ്ഥിതി ഇങ്ങനെയായിരുന്നില്ലെന്നും സഞ്ജു ദാഹിയ തൻ്റെ വീഡിയോയിൽ പറയുന്നുണ്ട്. കാനഡയിലെ ജീവിതച്ചെലവും വലിയ രീതിയിൽ ഇപ്പോൾ ഉയർന്നിട്ടുണ്ടെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News