ബിടിഎസിലെ ജിമിനെ പോലെയാകാന്‍ ശസ്ത്രക്രിയ; കനേഡിയന്‍ നടന് ദാരുണാന്ത്യം

ലോകമെമ്പാടും നിരവധി ആരാധകരുള്ള മ്യൂസിക് ബാന്‍ഡാണ് ബിടിഎസ്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഈ ബാന്‍ഡ് സംഘം സംഗീത പ്രേമികളുടെ നെഞ്ചില്‍ ഇടം നേടിയത്. ഇപ്പോഴിതാ ബിടിഎസ് താരം ജിമിനെ പോലെയാകാന്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയനായ കനേഡിയന്‍ നടന്‍ മരിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കനേഡിയന്‍ ടെലിവിഷന്‍ സീരിസുകളിലെ അഭിനേതാവായ സെയിന്റ് വോണ്‍ കൊളൂച്ചി(22) ആണ് മരിച്ചത്.

ജിമിനെ പോലെയാകാന്‍ പന്ത്രണ്ടോളം ശസ്ത്രക്രിയകള്‍ക്കാണ് കൊളൂച്ചി വിധേയനായത്. ഇതില്‍ ഏറ്റവും ഒടുവില്‍ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ അണുബാധയെ തുടര്‍ന്നാണ് കൊളൂച്ചി മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിമ്മിന്റെ രൂപം ലഭിക്കുന്നതിനായി മൂക്ക്, പുരികം, താടിയെല്ല്, ചുണ്ട് തുടങ്ങി ഭാഗങ്ങളിലെല്ലാം കൊളൂച്ചി ശസ്ത്രക്രിയ നടത്തി. ഏകദേശം 2.2 ലക്ഷം ഡോളറാണ് കൊളൂച്ചി ശസ്ത്രക്രിയക്കായി ചെലവഴിച്ചത്.

ബിടിഎസിനോടുള്ള അമിതമായ താത്പര്യം കാരണം 2019 ല്‍ അദ്ദേഹം സ്വന്തം നാടായ കാനഡിയില്‍ നിന്ന് ധക്ഷിണ കൊറിയയിലേക്ക് താമസം മാറിയിരുന്നു. പ്രെറ്റി ലൈസ് എന്ന പേരില്‍ ഒരു കൊറിയന്‍ ഡ്രാമയില്‍ കൊളൂച്ചി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ കൊറിയന്‍ ഡ്രാമ ഒരു ചാനലില്‍ സംപ്രേഷണം ചെയ്യാനിരിക്കെയാണ് കൊളൂച്ചിയുടെ അപ്രതീക്ഷിത മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News