മുതലയുടെ തല ബാഗിലാക്കി കൊണ്ടുവന്ന കനേഡിയൻ പൗരൻ വിമാനത്തവാളത്തിൽവെച്ച് അറസ്റ്റിലായി.ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ടോറന്റോയിലേക്കുള്ള എയർ കാനഡ ഫ്ളൈറ്റിലേക്കുള്ള ചെക്ക്- ഇന്നിനിടെയാണ് ഇയാൾ വിമാനത്താവള അധികൃതിതരുടെ പിടിയിലായത്.
വിമാനത്തവാളത്തിലെ മൂന്നാം ടെർമിനലിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാളുടെ ബാഗിൽ നിന്നും മുതലയുടെ തല കണ്ടെത്തിയത്. ഇതിന് 777 ഗ്രാം ഭാരമുണ്ടായിരുന്നു. ലഗേജ് ബാഗിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മുതലയുടെ തല.സംഭവത്തിൽ കസ്റ്റംസ് ആക്ട് പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ; കർണാടകയിൽ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നാല് മരണം
അതേസമയം യുവാവിന്റെ കയ്യിൽ ഉണ്ടായിരുന്നത് ഒരു കുഞ്ഞൻ മുതലയുടെ തല ആയിരുന്നുവെന്നാണ് കർണാടക വനംവകുപ്പ് പരിശോധനയിലൂടെ കണ്ടെത്തിയത്. അതേസമയം ഇതേത് ബ്രീഡിൽപ്പെട്ട മുതലായുടേതാണെന്നതിൽ സ്ഥിരീകരണമില്ല. ഇത് കൂടുതൽ പരിശോധനകൾക്കായി ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിട്യൂട്ടിലെക്ക് അയച്ചിട്ടുണ്ട്.
2023 സെപ്റ്റംബറിൽ കസ്റ്റംസ് അണ്ണാൻ, പെരുമ്പാമ്പിൻ കുഞ്ഞടക്കം പതിനാറോളം ജീവികളെ ബാഗിനുള്ളിലാക്കിയ നിലയിൽ കണ്ടത്തിയിരുന്നു. ബാങ്കോങിൽ നിന്നും ചെന്നൈയിലേക്ക് വന്ന തായ് എയർലൈൻസിലെ യാത്രക്കാരനാണ് പിടിയിലായത്. രണ്ട് സ്യൂട്ട്കേസുകളുമായാണ് 35 കരൺ പിടിയിലായത്. കസ്റ്റംസ് പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here