ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനം; ഇന്തോ – പസഫിക് സഹകരണം ഉൾപ്പെടെയുള്ള മേഖലകളിൽ ബന്ധം തുടരാൻ ആഗ്രഹിക്കുന്നു; കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ. ഖലിസ്ഥാനി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോൾ തന്നെ, ഇന്തോ – പസഫിക് സഹകരണം ഉൾപ്പെടെയുള്ള മേഖലകളിൽ ബന്ധം തുടരാനാണ് കാനഡ ആഗ്രഹിക്കുന്നതെന്നും ബിൽ ബ്ലെയർ പറഞ്ഞു.

ALSO READ:നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് സ്‌കൂളുകള്‍ ഇന്ന് തുറക്കും

എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം തടയാനും സ്വന്തം രാജ്യത്തെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമുള്ള ബാധ്യത കാനഡയ്ക്കുണ്ടെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ ചൊല്ലി ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം വഷളായതിനിടെയാണ് കനേഡിയൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

ഈ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ കഴിയുമെന്നും ആ സാഹചര്യത്തിൽ ഇന്ത്യയുമായി കൂടുതൽ ദൃഢമായ ബന്ധം മുന്നോട്ട് കൊണ്ടു പോകാനാകുമെന്നാണ് പ്രതീക്ഷയെന്നും ബിൽ ബ്ലെയർ പറഞ്ഞു.ഒരു അഭിമുഖത്തിലായിരുന്നു ബിൽ ബ്ലെയർ ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ:മലയാള ചലച്ചിത്ര ശാഖയില്‍ കെ.ജി ജോര്‍ജിന്റെ സിനിമകള്‍ എന്നും സജീവമായി നിലകൊണ്ടിരുന്നു; മമ്മൂട്ടി

അതേസമയം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്നുണ്ട്. ഈ സമയം കാനഡ വിഷയത്തിൽ പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.അതേസമയം കാനഡ ആസ്ഥാനമാക്കിയുള്ള ഉപകമ്പനിയുമാള്ള ബന്ധം മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവസാനിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാനഡ–ഇന്ത്യൻ ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളുടെ ആഘാതം ബിസ്സിനസ്സ് മേഖലയെയും ബാധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News