പാളയത്തിൽ പട തുടരുന്നു; കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു

chrystia freeland

ശക്തമായ ഭരണവിരുദ്ധ വികാരത്തിനും സ്വന്തം പാർട്ടിക്കുള്ളിലെ തന്നെ എതിർപ്പുകൾക്കും ഇടയിൽ നട്ടം തിരിയുന്ന ജസ്റ്റിൻ ട്രൂഡോക്ക് വീണ്ടും തിരിച്ചടി. സർക്കാരിലെ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു. കുടിയേറ്റം, സാമ്പത്തികപ്രതിസന്ധി, യുഎസുമായും ഇന്ത്യയുമായുള്ള നയതന്ത്ര, വ്യാപാര തർക്കങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് രാജി.

ട്രൂഡോയുടെ നിലപാടിനെക്കുറിച്ചോർത്തപ്പോൾ സത്യസന്ധവും പ്രായോഗികവുമായ ഏകമാർഗം രാജിവെക്കുക എന്നതാണെന്ന് ക്രിസ്റ്റിയ എക്സിൽ കുറിച്ചു. കാനഡയിലെ ആദ്യത്തെ വനിതാ ധനമന്ത്രി കൂടിയായിരുന്നു ക്രിസ്റ്റിയ ഫ്രീലാൻഡ്. നമ്മുടെ രാജ്യം ഇന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് രാജിക്കത്തിൽ ക്രിസ്റ്റിയ കുറിച്ചു.

ALSO READ; അമേരിക്കയിലെ സ്‌കൂളില്‍ 17കാരിയായ വിദ്യാര്‍ഥിനി വെടിയുതിര്‍ത്തു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കുടിയേറ്റക്കാർക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ 25 ശതമാനം ഇറക്കുമതിത്തീരുവ കൂട്ടുമെന്ന ട്രംപിന്റെ മുന്നറിപ്പിനെ കുറിച്ചും രാജിക്കത്തിൽ സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഒരു ഔദ്യോഗിക പൊതുപ്രഖ്യാപനം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു 56 കാരിയായ ധനമന്ത്രിയുടെ രാജി.

2013 ലാണ് മാധ്യമപ്രവർത്തകയായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ് പാർലമെന്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വർഷത്തിനു ശേഷം ട്രൂഡോ മന്ത്രിസഭയിലെ അം​ഗമായി. വ്യാപാരം, വിദേശകാര്യം വകുപ്പുകളുടെ മന്ത്രി സ്ഥാനം ഉൾപ്പടെ നിരവധി പദവികൾ വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News