‘ആശുപത്രികള്‍ ഇന്ത്യക്കാരായ അമ്മമാരെ കൊണ്ട് നിറഞ്ഞു, ഇന്ത്യന്‍ സ്ത്രീകള്‍ പ്രസവിക്കാനായി മാത്രം കാനഡയിലെത്തുന്നു’; വിമര്‍ശനവുമായി യുവാവ്

India Canada

ഇന്ത്യന്‍ സ്ത്രീകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കാനഡക്കാരന്‍. ഇന്ത്യയിലെ സ്ത്രീകള്‍ പ്രസവിക്കാനായി മാത്രം കാനഡയിലേക്ക് വരുന്നുവെന്നാണ് കാനഡക്കാരനായ ചാഡ് ഇറോസ് എന്നയാള്‍ വിമര്‍ശിക്കുന്നത്.

കാനഡയിലെ ആശുപത്രികള്‍ ഇന്ത്യക്കാരായ അമ്മമാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ചാഡ് ഇറോസ് എക്‌സില്‍ ഇന്ത്യക്കാരെ വിമര്‍ശിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചു. കുട്ടിക്ക് കാനഡയിലെ പൗരത്വം കിട്ടുന്നതിന് വേണ്ടിയാണിതെന്നാണ് ഇയാളുടെ ആരോപണം.

Also Read : രാത്രിയിൽ സ്ത്രീകളുടെ തലയ്ക്ക് അടിച്ച് മോഷണം; പ്രതി പൊലീസ് പിടിയിൽ; സംഭവം ഉത്തർ പ്രദേശിൽ

കാനഡക്കാരായ നികുതിദായകരുടെ ചെലവില്‍ ഇന്ത്യയിലെ സ്ത്രീകള്‍ കാനഡയിലെ ആശുപത്രിയില്‍ സൗജന്യമായി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നുവെന്നും വീഡിയോയില്‍ പറയുന്നു.

കുഞ്ഞുങ്ങള്‍ക്ക് പൗരത്വം കിട്ടാനായി കാനഡയിലെത്തി പ്രസവിക്കുന്ന ഇന്ത്യന്‍ സ്ത്രീകളെ കൊണ്ട് പ്രസവ വാര്‍ഡ് നിറഞ്ഞിരിക്കുകയാണ്. കാനഡയിലെ ആശുപത്രികള്‍ ആരെയും ഒഴിവാക്കില്ല. അവര്‍ക്ക് കനേഡിയന്‍ ഹെല്‍ത്ത് കെയര്‍ ഇല്ലാത്തതിനാല്‍ ബില്‍ അടക്കേണ്ടി വരും എന്ന് തനിക്ക് അറിയാം. എന്നാല്‍, നമ്മുടെ ഹെല്‍ത്ത് കെയര്‍ സംവിധാനം ഉപയോഗിച്ച ശേഷം അവര്‍ പ്രസവിച്ച ഉടനെ തിരികെ ഇന്ത്യയിലേക്ക് തന്നെ പോകുന്നു. അവരുടെ കുട്ടി വളര്‍ന്നു കഴിയുമ്പോള്‍ അവര്‍ തിരികെ കനേഡിയന്‍ പൗരന്മാരായി കാനഡയിലെത്തുന്നു. അവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും സ്‌പോണ്‍സര്‍ ചെയ്യുന്നു. കുടുംബത്തെ മുഴുവനും കൊണ്ടുവരുന്നു. കനേഡിയന്‍ നികുതിദായകന്റെ ചെലവിലാണ് അതെല്ലാം ചെയ്യുന്നത് എന്ന് ബെറ്റ് വയ്ക്കാന്‍ ഞാന്‍ തയ്യാറാണ്- ചാഡ് ഇറോസ് വീഡിയോയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News