കേരളത്തില്‍ നിന്നു കാനഡയിലേക്ക് 14 വർഷം മുൻപാണ് ഈ ജലമഹോത്സവം പറിച്ചു നട്ടത്. ജന്മനാടിന്റെ യശസ്സ് വാനോളമുയർത്തിയാണ് പ്രവാസി ലോകവും കടന്ന് ലോക രാഷ്ട്രങ്ങൾ വരെ അംഗീകരിക്കുന്ന നിലയിലേക്ക് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി വളർന്നത്. കനേഡിയൻ നെഹ്രു ബോട്ട് റേസ് വിജയികള്‍ക്ക് കൈമാറാനുള്ള കനേഡിയന്‍ നെഹ്രു ട്രോഫി ഫിജി ഡെപ്യൂട്ടി പ്രധാനമന്ത്രി ബ്രാംപ്ടന്‍ മലയാളീ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തിന് കൈമാറി.
Also Read: എഎപി എംപി സ്വാതി മലിവാളിന്റെ പരാതി; കെജ്‌രിവാളിന്റെ പി എ ബൈഭവ് കുമാറിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്
കാനഡയിലെ ബ്രാംപ്ടണിൽ ആഗസ്റ്റ് 17 ന് നടക്കുന്ന വള്ളംകളിക്ക് മുന്നോടിയായാണ് ചടങ്ങ് നടന്നത്. കാനഡയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ഫിജി ഉപപ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഫിജി ബിസിനസ് മീറ്റിലാണ് മലയാളിക്ക് അഭിമാനകരമായ ചടങ്ങ് നടന്നത്. മലയാളക്കരക്ക് ലഭിച്ച വലിയ അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് കുര്യൻ പ്രക്കാനം പറഞ്ഞു.
Also Read: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലര്‍ട്ട്
കാനഡയിലെ വള്ളംകളിയെയും അതിന്റെ അമരക്കാരനും ബ്രാംപ്ടന്‍ സിറ്റി അംബാസിഡറും കൂടിയായ പ്രസിഡന്റ് കുര്യൻ പ്രക്കാനത്തെയും ഉപപ്രധാനമന്ത്രി മനോവ കാമികാമിക അഭിനന്ദിച്ചു. വള്ളംകളി കാണാനുള്ള മോഹം പങ്കു വച്ചാണ് ഉപപ്രധാനമന്ത്രി മടങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here