ദക്ഷിണ കൊറിയന്‍ ദുരന്തത്തിന് പിന്നാലെ അടുത്ത വിമാന അപകടം ; തീപിടിച്ച് കനേഡിയന്‍ വിമാനം

കാനഡയിലെ ഹാലിഫാക്‌സ് സ്റ്റാന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനത്തിന് തീപിടിച്ചു. പിഎഎല്‍ എയര്‍ലൈന്‍സിന്റെ ദ എയര്‍ കാനഡ എക്‌സ്പ്രസിന് ലാന്റിംഗിനിടെ ഗിയറുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്‌നം ഉണ്ടാവുകയായിരുന്നു. ന്യൂഫൗണ്ട് ലാന്റില്‍ നിന്നും വരികയായിരുന്നു വിമാനം.

ALSO READ: പ്രശസ്ത മാധ്യമപ്രവർത്തക സിസിലിയ സാല അറസ്റ്റിൽ; പ്രതിഷേധിച്ച് ഇറ്റലി, ഒന്നും മിണ്ടാതെ ഇറാൻ

ലാന്റിംഗ് നടത്തുന്നതിനിടയില്‍ ഇരുപത് ഡിഗ്രി ചരിഞ്ഞ വിമാനത്തിന്റെ ചിറകുകള്‍ താഴെ ഉരസുന്നത് അറിയാന്‍ കഴിയുമായിരുന്നെന്നാണ് ഒരു യാത്രികന്‍ പ്രതികരിച്ചത്. ഭാഗീകമായി തീപിടിച്ച വിമാനത്തില്‍ നിന്നും യാത്രികരെ ഒഴിപ്പിച്ചു. 80 യാത്രികര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ എത്ര യാത്രികര്‍ ഉണ്ടെന്ന് കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ALSO READ: പക്ഷി ഇടിച്ചു, അടിയന്തര ലാൻഡിങിന് ശ്രമിച്ച വിമാനത്തിൻ്റെ ലാൻഡിങ് ഗിയർ പ്രവർത്തിച്ചില്ല; ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 29 പേർ മരിച്ചു

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ക്രൂ അംഗങ്ങളെയും ഉള്‍പ്പെടെ എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും ചികിത്സ ഉറപ്പാക്കിയെന്നും വിമാനത്താവളത്തിലെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ലാന്റിംഗ് ഗിയര്‍ ഫെയിലിയറിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News