ടൈറ്റാനിക് കാണാൻ പോയ ടൈറ്റൻ്റെ അവശിഷ്ടങ്ങളുമായി കനേഡിയൻ കപ്പൽ തിരിച്ചെത്തി

ജൂൺ 18ന് ടൈറ്റാനിക് കാണാൻ പോകുന്നതിനിടയിൽ പൊട്ടിത്തെറിച്ച ടൈറ്റന്റെ അവശിഷ്ടങ്ങളുമായി കനേഡിയന്‍ കപ്പല്‍ ന്യൂഫൗണ്ട്ലാന്റിലെ സെന്റ് ജോണ്‍സിലെ തുറമുഖത്ത് തിരിച്ചെത്തി. ന്യൂഫൗണ്ട്ലാന്റില്‍ നിന്ന് ഏകദേശം 700 കിലോമീറ്റര്‍ തെക്ക് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപമാണ് തിരച്ചില്‍ നടത്തിയത്. 10 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് ടൈറ്റാന്റെ അവശിഷ്ടം കണ്ടെത്തിയത്.

Also Read: ടൈറ്റന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മനുഷ്യാവശിഷ്ടം കണ്ടെടുത്തു; പരിശോധനയ്ക്കയക്കാൻ യു.എസ് കോസ്റ്റ് ഗാർഡ്

ടൈറ്റാനിക്കിന്റെ അവശിഷ്ടമുളളതിന് സമീപത്ത് നിന്നാണ് ടൈറ്റൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അതിനടുത്തേക്ക് നീങ്ങുന്നതിനിടയിലായിരിക്കും അപകടം നടന്നതെന്നാണ് നിലവിലെ നിഗമനങ്ങൾ.

22 അടി അതായത 6.7 മീറ്റര്‍ ഉയരമുള്ള ടൈറ്റന്റെ അഞ്ച് പ്രധാന ഭാഗങ്ങളാണ് കണ്ടെത്തിയിട്ടുളളത്. അതില്‍ കപ്പലിന്റെ പിന്‍ഭാഗവും മര്‍ദ്ദം നിയന്ത്രിക്കുന്ന രണ്ട് ഭാഗങ്ങളും ഉള്‍പ്പെടുന്നതായി കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടൈറ്റനെ കുറിച്ചുളള വിവരം ലഭിക്കാന്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാസംഘങ്ങള്‍ വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് ആയിരക്കണക്കിന് മൈല്‍ കടലിനടിയിൽ തിരച്ചില്‍ നടത്തിയിരുന്നു.

Also Read: ഏജന്റുമാരുടെ മുൻപിൽ ദേഷ്യമടക്കി നിസ്സഹായനായി മെസ്സി

ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാനുളള യാത്രയ്ക്കിടെ കടലിന്റെ ഉപരിതലത്തില്‍ നിന്ന് ഏകദേശം നാല് കിലോമീറ്റര്‍ താഴെയായി ഒരു വലിയ സ്‌ഫോടനത്തിലാണ് ടൈറ്റന്‍ പൊട്ടിത്തെറിച്ചത്. ഇതിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മരണപ്പെട്ടു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് 500 മീറ്റര്‍ അകലെ ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി അമേരിക്കൻ കോസ്റ്റ് ഗാര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here