എറണാകുളം-ഷൊർണൂർ റെയിൽപ്പാതയിൽ ചാലക്കുടി റെയിൽവേ പാലത്തിലെ ഗർഡറുകൾ മാറ്റുന്ന ജോലികൾ നടക്കുന്നതിനാള്‍ സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ റദ്ദാക്കി. ചിലത് വഴിതിരിച്ചുവിട്ടു. ഇന്ന് (വ്യാഴം) രാവിലെ ആറു മുതൽ രാത്രി 10 വരെയാണ് അറ്റകുറ്റ പണിനടക്കുന്നത് . ആറു ഗർഡറുകളാണ് മാറ്റുന്നത്. ഇതുമൂലം ട്രെയിനുകൾ ഒറ്റ ട്രാക്കിലൂടെ മാത്രം കടത്തിവിടുന്നതിനാൽ വ്യാഴാഴ്ച തീവണ്ടിഗതാഗതത്തിന് വലിയ തടസ്സങ്ങൾ നേരിടുമെന്ന് റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ചില ട്രെയിനുകൾ പൂർണമായും ചിലത് ഭാഗികമായും തടസ്സപ്പെടും. പണികൾ നടക്കുന്ന ഭാഗത്ത് ട്രെയിനുകളുടെ വേഗം കുറയ്ക്കുകയും ചെയ്യും. ഗർഡറുകൾ മാറ്റുന്നതിന്‍റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ ബുധനാഴ്ച നടത്തി. ഗർഡറുകൾ മാറ്റുന്ന ലൈനിൽ റെയിൽപ്പാളം അഴിച്ചു നീക്കുന്ന ജോലികളാണ് പ്രധാനമായും ബുധനാഴ്ച നടന്നത്. അമ്പതിലധികം ജോലിക്കാരുണ്ട്.
ഗർഡറുകൾ പുഴയുടെ ഇരു കരകളിലുമായി നേരത്തേ കൊണ്ടുവന്ന് ഇറക്കിയിട്ടുണ്ട്. ഷൊർണൂർ-എറണാകുളം പാതയിലെ റെയിൽപ്പാലത്തിലെ ഗർഡറുകൾ നേരത്തേ മാറ്റിയിരുന്നു.
വ്യാഴാഴ്ച റദ്ദാക്കിയ ട്രെയിനുകൾ
- എറണാകുളം ജങ്ഷൻ – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305)
- എറണാകുളം ജങ്ഷൻ – ഗുരുവായൂർ എക്സ്പ്രസ് (06438 )
- കോട്ടയം-നിലമ്പൂർ റോഡ് ഇന്റർസിറ്റി എക്സ്പ്രസ് (16326)
- നിലമ്പൂർ റോഡ് – കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ്(16325)
- നാഗർകോവിൽ – മംഗളൂരു ഏറനാട് എക്സ്പ്രസ് (16606)
- മംഗളൂരു സെൻട്രൽ – നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (16605)
- തിരുനൽവേലി – പാലക്കാട് ജങ്ഷൻ പാലരുവി എക്സ്പ്രസ് (16791)
- പാലക്കാട് ജങ്ഷൻ – തിരുനൽവേലി പാലരുവി എക്സ്പ്രസ് (16792)
- എറണാകുളം ജങ്ഷൻ- ബെംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678)
- കൊച്ചുവേളി -ലോക്മാന്യതിലക് ഗരീബ്‌രഥ് എക്സ്പ്രസ് (12202)
- എറണാകുളം ജങ്ഷൻ – പാലക്കാട് മെമു (06798)
- പാലക്കാട്-എറണാകുളം ജങ്ഷൻ മെമു (06797)
- അലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22640)
- എറണാകുളം-ഷൊർണൂർ മെമു (06018)
- എറണാകുളം ജങ്ഷൻ – ഗുരുവായൂർ എക്സ്പ്രസ് (06448)
- ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06447)
- ഗുരുവായൂർ-തൃശ്ശൂർ എക്സ്പ്രസ് (06445 )
- തൃശ്ശൂർ-ഗുരുവായൂർ എക്സ്പ്രസ് (06446)
- കൊച്ചുവേളി-ഹുബ്ലി വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12778)
വെള്ളിയാഴ്ച റദ്ദാക്കിയവ
- ബെംഗളൂരു സിറ്റി – എറണാകുളം ജങ്ഷൻ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677)
- ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ് (12201)
ഇതിനുപുറമേ നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. പോത്തനൂരിനും കോയമ്പത്തൂരിനും ഇടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 27 മുതൽ 30 വരെ ഇതുവഴി ഓടുന്ന ഏതാനും തീവണ്ടികൾ വഴിതിരിച്ചുവിടുമെന്ന് റെയിൽവെ അറിയിച്ചു. ധൻബാദ്-ആലപ്പുഴ എക്സ്‌പ്രസ് (13351) 28, 30 തീയതികളിൽ സേലം-നാമക്കൽ-കരൂർ-ദിണ്ടിക്കൽ-പഴനി-പൊള്ളാച്ചി റൂട്ടിലൂടെയാണ് സർവീസ് നടത്തുക. ഈ ദിവസങ്ങളിൽ പതിവുറൂട്ടായ ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ വഴി ഓടില്ല.
ഏപ്രിൽ 27, 29 ദിവസങ്ങളിൽ പുറപ്പെടുന്ന ചെന്നൈ എഗ്മൂർ-മംഗലാപുരം സെൻട്രൽ (16159) എക്സ്‌പ്രസ് ദിണ്ടിക്കൽ, പഴനി, പൊള്ളാച്ചി റൂട്ടിലൂടെയായിരിക്കും സർവീസ് നടത്തുക. ഈറോഡ്-പാലക്കാട് (06819) തീവണ്ടി 28, 30 ദിവസങ്ങളിൽ കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള പാലക്കാട് ടൗൺ-ഈറോഡ് വണ്ടി ഈ ദിവസങ്ങളിൽ കോയമ്പത്തൂർ-ഈറോഡ് റൂട്ടിൽ മാത്രമാണ് സർവീസ് നടത്തുക.
ഷൊർണൂർ ജങ്‌ഷൻ-കോയമ്പത്തൂർ (06804) തീവണ്ടി 28-ന് പോത്തനൂരിൽ യാത്ര അവസാനിപ്പിക്കും. മധുര ജങ്‌ഷൻ-കോയമ്പത്തൂർ (16722) വണ്ടി 28, 30 തീയതികളിൽ പോത്തനൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കണ്ണൂർ-കോയമ്പത്തൂർ വണ്ടിയും (16607) 28, 30 ദിവസങ്ങളിൽ പോത്തനൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ.
കോയമ്പത്തൂരിൽനിന്ന് ആരംഭിക്കുന്ന വണ്ടികളും ഈ ദിവസങ്ങളിൽ പോത്തനൂരിൽനിന്നാണ് സർവീസ് നടത്തുക. ദീർഘദൂര തീവണ്ടികൾ ഒന്നോ രണ്ടോ മണിക്കൂറുകൾ പലയിടത്തായി പിടിച്ചിടുകയും ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here