ചർമത്തിലെ മറുക് വലുതാവുന്നുണ്ടോ? ശ്രദ്ധിക്കണം, ക്യാൻസറിന്റെ ലക്ഷണമാകാം

ഇന്ന് ദിനംപ്രതി ക്യാൻസർ ബാധിതരുടെ എണ്ണം കൂടി വരുകയാണ്. പ്രായഭേദമന്യേ രോഗം എല്ലാവരിലും പിടിപ്പെടുന്നുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ രോഗം പിടിപെടുന്നുണ്ട്. ആദ്യം തന്നെ രോഗം കണ്ടുപിടിക്കാൻ സാധിച്ചാൽ ഒരു പരിധി വരെ നമ്മുക് ജീവൻ രക്ഷിക്കാൻ സാധിക്കും. എത്ര നേരത്തെ കണ്ടുപിടിക്കുന്നു അത്രയും നല്ലതാണ്. ശരീരത്തിൽ ഉണ്ടാക്കുന്ന വളെരെ ചെറിയ മാറ്റങ്ങൾ വളരെ ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണങ്ങൾ ആയേക്കാം. എന്തൊക്കെ ലക്ഷണങ്ങളാണ് ശരീരം കാണിക്കുന്നത് എന്ന് നോക്കാം.

ക്ഷീണം
അകാരണമായ ക്ഷീണവും തളര്‍ച്ചയും പതിവാകുന്നത് ശ്രദ്ധിക്കണം. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ഇത് ഒരു പക്ഷെ ക്യാൻസറിന്റെ സൂചനയാവാം.

മുഴകൾ
വേദനയുള്ളതും വേദനയില്ലാത്തതുമായ മുഴകൾ ക്യാൻസറിന് കാരണമാകാം. ചില മുഴകൾ പെട്ടെന്ന് വളരുന്നവയായിരിക്കാം. ഏതുതരത്തിലുള്ള മുഴയാണെങ്കിലും പരിശോധന നടത്തി കാൻസറല്ലെന്ന് ഉറപ്പാക്കണം.

Also read:മുഖക്കുരു കുറയ്ക്കണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ…!

ശരീരഭാരം
ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റം വരുത്താതെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും കൂടുന്നതും ക്യാൻസറിന്റെ മുന്നറിയിപ്പാകാം. ശരീരഭാരത്തില്‍ കാര്യമായ മാറ്റം വരുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.

ചർമത്തിലെ മാറ്റങ്ങൾ
ചർമത്തിൽ മറുക് വലുതാവുകയോ രക്തം വരുകയോ ചെയ്യുന്നുണ്ടെങ്കിൽ പരിശോധന നടത്തണം. വായിൽ ഉണങ്ങാത്ത മുറിവുകളുണ്ടെങ്കിൽ പരിശോധന നടത്തി പ്രശ്നകാരിയല്ലെന്ന് ഉറപ്പാക്കണം.

മലബന്ധം
ശീലങ്ങളിലെ മാറ്റങ്ങൾ മറ്റൊരു ആദ്യകാല സൂചകമാണ്. സ്ഥിരമായ മലബന്ധം, വയറിളക്കം അല്ലെങ്കിൽ അസാധാരണമായ രക്തസ്രാവം എന്നിവ മറ്റൊരു മുന്നറിയിപ്പാണ്. ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടത് പ്രധാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News