‘പശുത്തൊഴുത്ത്‌ കഴുകി അവിടെ കിടന്നാല്‍ ക്യാന്‍സര്‍ ഭേദമാകും’; മണ്ടത്തരം വിളമ്പി ഉത്തര്‍ പ്രദേശ്‌ മന്ത്രി

sanjay-singh-gangwar

പശുത്തൊഴുത്ത്‌ വൃത്തിയാക്കി പശുക്കള്‍ക്കൊപ്പം കിടന്നാല്‍ ക്യാന്‍സര്‍ ഭേദമാകുമെന്ന വിചിത്ര ഉപദേശവുമായി ഉത്തര്‍ പ്രദേശ്‌ മന്ത്രി. പശുക്കളെ വളര്‍ത്തി പരിപാലിച്ചാല്‍ പത്തു ദിവസത്തിനുള്ളില്‍ രക്തസമ്മര്‍ദ മരുന്നുകളുടെ ഡോസ്‌ പകുതിയാക്കി കുറയ്‌ക്കാമെന്നും കരിമ്പ്‌ വികസന വകുപ്പ്‌ മന്ത്രി സഞ്‌ജയ്‌ സിങ്‌ ഗാങ്‌വര്‍ പറഞ്ഞു.

Also Read: ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയത് സല്‍മാന്‍ ഖാനുമായുള്ള സൗഹൃദം മൂലം; കുറ്റമേറ്റ് ലോറന്‍സ് ബിഷ്‌ണോയി സംഘം

വിവാഹ വാര്‍ഷികവും കുട്ടികളുടെ ജന്മദിനങ്ങളും കാലിത്തൊഴുത്തിലാണ്‌ ആഘോഷിക്കേണ്ടത്‌. ബ്ലഡ്‌ പ്രഷര്‍ രോഗികള്‍ക്ക്‌ മരുന്ന്‌ പശുക്കളാണ്‌. അവര്‍ എല്ലാ ദിവസവും രാവിലെയും വൈകിട്ടും പശുവിന്റെ പിന്‍ഭാഗത്ത്‌ തടവണമെന്നും മന്ത്രി പറഞ്ഞു.

ക്യാന്‍സര്‍ രോഗികള്‍ പശുത്തൊഴുത്ത്‌ കഴുകി വൃത്തിയാക്കി പശുക്കള്‍ക്കൊപ്പം കിടന്നാല്‍ മതി. ഇതെല്ലാം പരീക്ഷിച്ച്‌ വിജയിച്ച മാര്‍ഗങ്ങളാണെന്നും മന്ത്രി പറഞ്ഞു. പിലിഭിത്ത്‌ മണ്ഡലത്തില്‍ പകാഡിയ നൗഗവാനിലെ പശു ഷെല്‍ട്ടര്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News