ഉത്രാടദിനത്തിൽ കനേഡിയൻ യുവതിക്ക് താലിചാർത്തി പാലക്കാടുകാരൻ

ഉത്രാടപ്പുലരിയിൽ കനേഡിയൻ യുവതിക്ക്‌ താലിചാർത്തി മലയാളി യുവാവ്. പാലക്കാട് വെമ്പല്ലൂർ സ്വദേശിയായ സിജുവാണ് ക്യാനഡയിൽ നഴ്സായ സെറ ട്രുഡേലിനെ വിവാഹം കഴിച്ചത്. പാലക്കാട് ഫോർട്ട് പാലസിൽ കേരളീയ ശൈലിയിലായിരുന്നു വിവാഹം നടന്നത്.

also read:‘വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീര്‍ക്കുമെന്നതിന്റെ തെളിവാണ് മുസ്ലിം വിദ്യാര്‍ത്ഥിയെ അടിപ്പിച്ച അധ്യാപികയുടെ നടപടി’; ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ക്വാളിറ്റി എൻജിനിയറിങ് മാനേജ്മെന്റ് പഠനത്തിന്‌ ക്യാനഡയിൽ എത്തിയ സിജു രണ്ടുവർഷത്തെ പഠനത്തിനു ശേഷം മെയിന്റനൻസ് എൻജിനിയറിങ് സർവീസസ് വിഭാ​ഗത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സെറ ട്രുഡേലിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലായി .

also read:സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ

ഇരുവരും പ്രണയത്തിലായതോടെ മലയാളം, തമിഴ്, ഹിന്ദി ​ഗാനങ്ങൾ പാടി സെറ സോഷ്യൽ മീഡിയയിൽ താരമായി മാറുകയും ചെയ്തിരുന്നു . കേരളീയ രീതിയിലുള്ള കല്യാണത്തിൽ പങ്കെടുക്കാൻ സെറയുടെ അമ്മ ബാർബേറ ട്രുഡേലും എത്തിയിരുന്നു. അടുത്തമാസം 14ന് ഇരുവരും ക്യാനഡയിലേക്ക് മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News