ആറാം ഘട്ട തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികളും പാർട്ടി നേതാക്കളും

ആറാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി സ്ഥാനാർധികളും പാർട്ടി നേതാക്കളും. ദില്ലിയിൽ ഇന്ത്യ മുന്നണി വിജയിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. ഏകാധിപത്യത്തിന് എതിരാണ് വോട്ട് ചെയ്തതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. അതേ സമയം യന്ത്രതകരാറ് പറഞ്ഞു വോട്ട് ചെയ്യാൻ അനുവദിക്കാഞ്ഞതിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് കമ്മീഷന് പരാതി നൽകി. പോളിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ സ്ഥാനാർദ്ധികളൊക്കെ വോട്ട് രേഖപ്പെടുത്തി.

Also Read: പ്രകാശ് കാരാട്ടും വൃന്ദ കാരട്ടും വോട്ട് രേഖപ്പെടുത്തി; യന്ത്രത്തകരാർ മൂലം ആദ്യം വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുടുംബവുമൊത്താണ് വോട്ട് ചെയ്യാൻ എത്തിയത്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും ആദ്യമണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തി. ഇന്ത്യ മുന്നണി ദില്ലിയിലെ 7 സീറ്റുകളിലും ജയിക്കുമെന്ന് സീതാറാം യെച്ചുരി പ്രതികരിച്ചു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കുടുംബത്തോടൊപ്പമെത്തി വോട്ട് ചെയ്തു. ഏകാധിപത്യത്തിനും, വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരെടെയാണ് വോട്ട് ചെയ്തതെന്ന് കെജ്‌രിവാൾ പറഞ്ഞു.

Also Read: അവയവക്കടത്ത് കേസ്; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന

അതെ സമയം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗങ്ങൾ ആയ പ്രകാശ് കാരട്ടിനും ബൃന്ദ കാരാട്ടിനും ആദ്യം വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. വോട്ടിംഗ് മെഷിനിലെ ബാറ്ററി ഡൌൺ ആയെന്നായിരുന്നു കാരണം പറഞ്ഞത്. പിന്നീട് ഇരുവരും വോട്ട് ചെയ്തു. രേഖമൂലം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും ബൃന്ദ കരാട്ട് പറഞ്ഞു. അതിനിടെ പിഡിപിയുടെ പോളിംഗ് ഏജന്റുമാരെ ആകാരന്മായി പോലിസ് കസ്റ്റഡിയിൽ എടുത്തുവെന്നു ചൂണ്ടിക്കട്ടി മെഹബൂബ മുഫ്തിയും പാർട്ടി പ്രവർത്തകരും കാശ്മീരിൽ റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News