വല്ലാത്തൊരു തലവേദന തന്നെ; മഹാരാഷ്ട്രയിലെ മുന്നണികള്‍ വിയര്‍ക്കും!

സീറ്റ് വിഭജന ചര്‍ച്ചകളില്‍ തന്നെ പ്രശ്‌നത്തിലും ആശങ്കയിലുമായിരുന്നു മഹാരാഷ്ട്രയിലെ മുന്നണികള്‍. നേതാക്കള്‍ പാര്‍ട്ടി വിട്ടും പിണങ്ങി പോയുമെല്ലാം പ്രതിഷേധങ്ങള്‍ അറിയിച്ചത് നിത്യസംഭവമായതിന് പിന്നാലെ ഇപ്പോള്‍ ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. സംഗ്ലിയിലെ ടസ്ഗാവ് കവത്തേ മഹാകാല്‍ മണ്ഡലത്തില്‍ മുന്‍ എന്‍സിപി ആര്‍ആര്‍ പാട്ടീലിന്റെ മകന്‍ രോഹിത്ത് റാവു സാഹേബ് മത്സരിക്കുന്നത് സഞ്ജയ് കാകാ പാട്ടീലിനെതിരെയാണ്. ഇയാള്‍ അജിത് പവാര്‍ നയിക്കുന്ന എന്‍സിപിയുടെ നേതാവാണ്. എന്നാല്‍ രോഹിത്ത് രാവ്‌സാഹേബ് പാട്ടീല്‍, രോഹിത്ത് രാജ് കൊണ്ടാ പാട്ടീല്‍, രോഹിത്ത് രാജേന്ദ്ര പാട്ടീല്‍ എന്നീ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നുണ്ട്. നേര്‍ക്കുനേരുള്ള മത്സരങ്ങളില്‍ ഈ പ്രശ്‌നം വലിയ തോതില്‍ വോട്ടു ചോര്‍ച്ച ഉണ്ടാക്കുമോ എന്നതാണ് മുന്നണികളെ ആശങ്കയിലാക്കുന്നത്.

ALSO READ: റൊട്ടി നൽകിയില്ല; ദില്ലിയിൽ തൊഴിലാളിയെ നാല് നില കെട്ടിടത്തിന് മുകളിൽ നിന്നും തള്ളിയിട്ട് കൊന്നു

പൂനെ വട്ഗാവ് ശേരി നിയോജക മണ്ഡലത്തില്‍ എന്‍സിപി ശരത് പവാര്‍ സ്ഥാനാര്‍ത്ഥി ബാപുസാഹേബ് തുക്കാറാം പാതാരേ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ബാപു ബാബന്‍ പത്താരേയുടെ സ്ഥാനാര്‍ത്ഥിതം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. സത്യവാങ്ങ്മൂലം അപൂര്‍ണമാണെന്നും കാട്ടിയാണ് ഈ നീക്കം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇയാളുടെ പത്രിക സ്വീകരിച്ചുണ്ട്. പൂനെയിലെ തന്നെ പാര്‍വതി മണ്ഡലത്തില്‍ എന്‍സിപി ശരത് പവാര്‍ നേതാവ് അശ്വിനി നിതിന്‍ കാദം ബിജെപി എംഎല്‍എ മാധുരി മിസാലിനെതിരെയാണ് മത്സരിക്കുന്നത്. ഇവിടെ അശ്വിനി നിതിന്‍ കാദം, അശ്വിനി വിജയ് കാദം എന്നിങ്ങനെ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നുണ്ട്. ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളുള്ള കാര്യം വോട്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പു നല്‍കുകയാണിപ്പോള്‍ മുന്നണികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News