വോട്ടെണ്ണലിന് മുന്‍പുള്ള ചിരിപ്പൂരം; പോരടിച്ച സ്ഥാനാര്‍ത്ഥികള്‍ ഒരേ വേദിയില്‍

തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പരസ്പരം പോരടിച്ച സ്ഥാനാര്‍ത്ഥികള്‍ തിങ്കളാഴ്ച ഒരേവേദിയില്‍ എത്തും.തെരഞ്ഞെടുപ്പ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനത്തിനോട് അനുബന്ധിച്ച് തിരുവനന്തപുരത്തെ സാംസ്‌കാരിക സംഘടനയായ കലയും കോഫി ഹൗസ് കൂട്ടായ്മയുംകേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് ‘കാപ്പിയും കാര്‍ട്ടൂണും ‘ പരിപാടി ഒരുക്കിയിരിക്കുന്നത്.

ALSO READ: “മനോഹരവും നിറപ്പകിട്ടാര്‍ന്നതുമായിരുന്നു സ്‌കൂള്‍ കാലം, പരസ്പരം സ്‌നേഹിച്ചു സഹായിച്ചും ഉത്തമ പൗരന്മാരാകട്ടെ”: കൊച്ചുകൂട്ടുകാര്‍ക്ക് സ്‌നേഹാശംസകളുമായി ലാലേട്ടന്‍, വീഡിയോ

യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് സെന്ററില്‍ വൈകിട്ട് 3 മണിക്ക് നടക്കുന്ന പരിപാടിയിലെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ സദസിനോടും കാര്‍ട്ടൂണിസ്റ്റുകളോടും സംവദിക്കും. തിരഞ്ഞെടുപ്പ് കാലത്ത് ദിനപത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും ജനശ്രദ്ധ നേടിയ തെരഞ്ഞെടുത്തെ കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിലുള്ളത്. നരേന്ദ്രമോദിയും കെജ്‌രിവാളും രാഹുലും പിണറായി വിജയനും വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും കാര്‍ട്ടൂണില്‍ നിറഞ്ഞുനില്‍ക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് അന്തരീക്ഷത്തിന് ചൂടു പകര്‍ന്ന വിവിധ വിവാദങ്ങളും വിഷയങ്ങളും ആണ് വരകളില്‍ തെളിഞ്ഞു നില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News