വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ പത്രിക സമർപ്പണം കഴിഞ്ഞതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികൾ. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പ്രചരണം ഇന്ന് കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തിലാണ്. മണ്ഡലത്തിൽ യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണവും പുരോഗമിക്കുന്നു. തിരുവമ്പാടി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ വ്യക്തികളെ കണ്ടും സ്ഥാപനങ്ങൾ സന്ദർശിച്ചും 9 മണിയോടെ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി പ്രചാരണത്തിന് തുടക്കമിട്ടു.
വൈകീട്ട് തിരുവമ്പാടിയിൽ ചേരുന്ന മണ്ഡലം കൺവൻഷൻ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. തുടർന്ന് ആറു മുതൽ എട്ട് വരെ കൂടരഞ്ഞി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലാണ് പര്യടനം നടത്തും. ജനങ്ങൾക്ക് എളുപ്പത്തിൽ സമീപിക്കാൻ ആവുന്ന ജനപ്രതിനിധിയാവണം തെരഞ്ഞെടുക്കപ്പെടേണ്ടതെന്നും സാധാരണക്കാരുടെ പ്രശ്നങ്ങൾ മുതൽ വികസനം വരെ ചർച്ചയാവേണ്ട സമയമാണിതെന്നും എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി പറഞ്ഞു.
Also Read; ‘വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രതിസന്ധിയാകരുത്’: ഹൈക്കോടതി
നാമനിർദ്ദേശ പത്രിക നൽകി മടങ്ങിയ പ്രിയങ്ക ഗാന്ധി 28 നാണ് മണ്ഡലത്തിൽ തിരികെ എത്തുക. പഞ്ചായത്ത് തല റോഡ് ഷോയിലും പൊതുയോഗങ്ങളിലും സ്ഥാനാർഥി പങ്കെടുക്കും. നിലവിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടക്കുകയാണ്.
Also Read; വയനാട് ദുരിതാശ്വാസം; പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
എൻ ഡി എ സ്ഥാനാർത്ഥി നവ്യാ ഹരിദാസിന്റെ പ്രചരണത്തിനായി കുമ്മനം രാജശേഖരൻ മണ്ഡലത്തിലെത്തി. ഉച്ചക്ക് ശേഷം പടിഞ്ഞാറത്തറ ഏരിയയിൽ ബിജെപി മുതിർന്ന നേതാക്കളേയും പൗരപ്രമുഖരേയും വോട്ടർമാരേയും സ്ഥാനാർത്ഥി സന്ദർശിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here