ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് വളര്‍ത്തിയ കേസ്; മൊഴിയെടുപ്പ് പൂര്‍ത്തിയായി

പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് ചെടി വളര്‍ത്തിയെന്ന കേസില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്റെ മൊഴി എടുത്തു. വനം വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്. ഇതോടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. വ്യക്തമായ മൊഴി നല്‍കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ബി ആര്‍ ജയന്‍ പ്രതികരിച്ചു. കുറ്റം ചെയ്തവര്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. തനിക്കെതിരെ ഉദ്യോഗസ്ഥ തല ഗുഢാലോചനയെന്ന് കരുതുന്നില്ല. മേല്‍ ഉദ്യോഗസ്ഥര പൂര്‍ണവിശ്വാസമെന്നും ബി ആര്‍ ജയന്‍ പറഞ്ഞു.

ALSO READ: ചാലക്കുടിയിൽ തലക്ക് പരിക്കേറ്റ ഗൃഹനാഥന്റെ മരണം കൊലപാതകം; മൂത്ത മകൻ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News