എറണാകുളം പെരുമ്പാവൂരിലെ കഞ്ചാവ് വേട്ടയിൽ മുഖ്യകണ്ണി പിടിയിൽ. ഒഡീഷ സ്വദേശി സമീർ ഡിഗലിനെയാണ് ആറ് കിലോ കഞ്ചാവുമായി പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.ഒഡീഷയിൽ നിന്നും എത്തിച്ച കഞ്ചാവ് പെരുമ്പാവൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ALSO READ: സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി നാളെ പ്രകാശനം ചെയ്യും
എറണാകുളം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ മുഖ്യകണ്ണിയാണ് പൊലീസിൻ്റെ പിടിയിലായത്.ഒഡീഷയിൽ നിന്ന് എത്തിച്ച കഞ്ചാവ് പെരുമ്പാവൂരിലെക്ക്കൊ ണ്ടുവരുന്നതിനിടെയാണ് സമീർ ഡിഗൽ പിടിയിലായത്. മില്ലുംപടി റോഡിൽ വച്ച് പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പെരുമ്പാവൂരിൽ നിന്ന് വല്ലത്തേക്ക് ഓട്ടം പോകണമെന്ന് പ്രതി ആവശ്യപ്പെട്ടതായി ഓട്ടോറിക്ഷ ഡ്രൈവർ ജോഷി പറഞ്ഞു.
ബാഗിൽ കടത്തിയ 6 കിലോ കഞ്ചാവാണ് പ്രതിയിൽ നിന്നും പിടികൂടിയത് . ഒഡീഷയിൽ നിന്ന് രണ്ടായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കിലോക്ക് 10,000 രൂപയ്ക്കാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. പെരുമ്പാവൂർ എ എസ് പി മോഹിത് റാവത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പിടി കൂടിയത്. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി ലഹരി കടത്തിനെതിരെയും ലഹരി വിൽപ്പനക്കാർക്ക് എതിരെയും കർശന നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്. അതിഥി തൊഴിലാളികൾ കൂടുതലായി എത്തിച്ചേരുന്ന പെരുമ്പാവൂർ നഗരത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസിന്റെ പ്രവർത്തനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here