തൃശൂരിൽ റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തു

തൃശൂർ കയ്പമംഗലത്ത് റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തു. മൂന്നുപീടിക അറവുശാല സ്റ്റോപ്പിന് സമീപം ദേശീയപാതയോരത്ത് നിന്നാണ് കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ബാലസുബ്രഹ്മണ്യനും സംഘവും ചേർന്ന് ബുധനാഴ്ച വൈകിട്ട് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ALSO READ: കൊല്ലംങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു; അപകടം ഇന്നുച്ചയ്ക്ക്

90 സെന്റി മീറ്റർ ഉയരമുള്ളതാണ് കഞ്ചാവ് ചെടി. ചെടിയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പടിഞ്ഞാറെ വെമ്പല്ലൂരിൽ രണ്ടിടത്ത് നിന്നായി കഞ്ചാവ് ചെടി കണ്ടെടുത്തിരുന്നു.

ALSO READ: ചരിത്ര നിമിഷം; വിഴിഞ്ഞത്ത് ആദ്യ വാണിജ്യ കപ്പൽ അടുക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News