പത്തനംതിട്ട തിരുവല്ലയിൽ കാവുംഭാഗം – മുത്തൂർ റോഡിലെ അഞ്ചൽക്കുറ്റിക്ക് സമീപം റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. കരുനാട്ട് കാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിന് എതിർവശത്തെ റോഡരികിൽ നിന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചെടി കണ്ടെത്തിയത്.
also read; മഅ്ദനിയുടെ നിയമ പോരാട്ടം വൃഥാവിലായില്ല: ഐ എൻ എൽ
ചെടി കണ്ട് സംശയം തോന്നിയ കാൽനട യാത്രക്കാരിയായിരുന്ന സ്ത്രീയാണ് വിവരം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സജിത്ത് രാജിനെ അറിയിച്ചത്. തുടർന്ന് തിരുവല്ല പൊലീസ് സ്ഥലത്തെത്തി. ചെടി എക്സൈസ് വകുപ്പിന് കൈമാറുമെന്ന് പൊലീസ്പറഞ്ഞു. നീലച്ചടയൻ ഇനത്തിൽപ്പെട്ട കഞ്ചാവ് ചെടിയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here