ഇനി പൊതുസ്ഥലത്തും കഞ്ചാവ്‌ വലിക്കാം; നിയമം പാസ്സാക്കി ജർമൻ പാർലമെന്റ്

പൊതുസ്ഥലത്ത്‌ കഞ്ചാവ്‌ വലിക്കുന്നതിന്‌ അനുമതി നൽകി ജർമ്മൻ ഫെഡറൽ പാർലമെൻ്റ്. കഞ്ചാവിന്‌ നിയമസാധുത നൽകിയത്‌ കടുത്ത എതിർപ്പുകൾക്കിടയിലാണ്‌. പ്രതിപക്ഷവും ആരോഗ്യ സംഘടനകളും എതിർത്തിരുന്നെങ്കിലും ഒടുവിൽ അനുമതി നൽകുകയായിരുന്നു.

ALSO READ: ‘ആരും പിരിഞ്ഞു പോകരുത് പൊങ്കാല തീർന്നിട്ടില്ല’, രഥത്തിൽ നിരത്തിലിറങ്ങിയ ‘തമ്പുരാനെ’ ഓടിച്ചിട്ട് ട്രോളി സോഷ്യൽ മീഡിയ

407 പേർ അനുകൂലമായി വോട്ട്‌ ചെയ്തപ്പോൾ 226 പേരാണ് എതിർത്തത്. 18 വയസ്സിനു മുകളിലുള്ളവർക്ക് ഈ വർഷം ഏപ്രിൽ മുതൽ കഞ്ചാവ് വലിക്കുകയോ കൈവശം വയ്ക്കുകയോ നിയന്ത്രിതമായി കൃഷി ചെയ്യുകയോ ചെയ്യാം.
വ്യക്തിഗത ഉപയോഗത്തിനായി നിയന്ത്രിത കഞ്ചാവ് കൃഷി അസോസിയേഷനുകൾ വഴി പ്രതിദിനം 25 ഗ്രാംവരെ മരുന്ന് വാങ്ങാം. മൂന്നു ചെടിവരെ വീട്ടിൽ വയ്ക്കാനും കഴിയും. എന്നാൽ സ്‌കൂളുകളുടെ സമീപത്തും സ്‌പോർട്‌സ് ഗ്രൗണ്ടുകളുടെ പരിസരത്തും വെച്ച് കഞ്ചാവ് വലിക്കുന്നത് നിയമവിരുദ്ധമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News