നിപ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞെന്ന് പറയാനാകില്ല; കൂടുതല്‍ പേരിലേക്ക് പകര്‍ന്നില്ല എന്നത് ആശ്വാസകരം; മുഖ്യമന്ത്രി

നിപ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞെന്ന് പറയാനാകില്ലെന്നും കൂടുതല്‍ പേരിലേക്ക് പകര്‍ന്നില്ല എന്നത് ആശ്വാസകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ ആരോഗ്യ സംവിധാനവും നിതാന്ത ജാഗ്രതയോടെ രംഗത്തുണ്ട്. തുടക്കത്തില്‍ കണ്ടെത്തിയതുകൊണ്ട് ഇടപെടാന്‍ ആയി എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: കുട്ടികളിലെ സമൂഹമാധ്യമ ഉപയോ​ഗത്തിന് പ്രായ പരിധി നിശ്ചയിക്കണം; കർണാടക ഹൈക്കോടതി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ സൗകര്യവും ഐസിയുടേത് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തി. 1286 പേരാണ് സമ്പര്‍ക്ക പട്ടികയിലെ ഉള്‍പ്പെട്ടിട്ടുള്ളത്. 994 പേര്‍ നിരീക്ഷണത്തിലാണ്. ആറു പേരുടെ ഫലം ഇതില്‍ പോസിറ്റീവ് ആയി
ഇപ്പോള്‍ 9 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. ചികിത്സക്കായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മരുന്നുകളുടെയും പ്രതിരോധ സാമഗ്രികളുടെയും ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപന നിശ്ചയിക്കുന്നവരാണ് വളണ്ടിയര്‍മാര്‍ ആകുന്നത് പൊലീസിന്റെ പ്രത്യേക ശ്രദ്ധയും ഈ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പാക്കുന്നുണ്ട്. ആരോഗ്യവകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിട്ടുണ്ട്- മുഖ്യമന്ത്രി.

Also Read: മന്ത്രിക്കെതിരായ ജാതിവിവേചനം കേരളത്തെ ലജ്ജിപ്പിക്കുന്നത്: സിപിഐ എം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News