1000 രൂപ പിഴ അടച്ചിട്ടും പാൻ ആധാർ ലിങ്ക് ചെയ്യാനാകുന്നില്ല?എന്തുകൊണ്ട് എന്ന വിശദീകരണവുമായി ആദായ നികുതി വകുപ്പ്

പാൻ കാർഡ്, ആധാർ എന്നിവ ലിങ്ക് ചെയ്യാൻ പിഴതുകയായ 1000 രൂപ ഫീസ് അടച്ച ശേഷവും പാൻ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയുന്നില്ലെന്ന പരാതി ഉയർന്നതോടെ വിശദീകരണനമായി ആദായ നികുതിവകുപ്പ്.

Alsp read: മെക്സിക്കോയിൽ മേയർ മുതലയെ വിവാഹം കഴിച്ചു
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 ന് അവസാനിച്ചു.അതു കൊണ്ട്പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവരുടെ പാൻകാർഡുകൾ 2023 ജൂലൈ 1 മുതൽ പ്രവർത്തനരഹിതമാകുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടുകളും ലിങ്ക് ചെയ്യാത്ത വ്യക്തികൾ നേരിടേണ്ടിവരും. എന്നാൽ പിഴതുകയായ 1000 രൂപ ഫീസ് അടച്ചിട്ടും ഇതുവരെ പാൻ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയാത്തവരുണ്ട്. പരാതി ഉയർന്നതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദായ നികുതിവകുപ്പ്.

Also Read: വിമാനങ്ങൾ ആകാശത്ത് വെച്ചു കൂട്ടിയിടിച്ചു; പൈലറ്റുമാർക്ക് ദാരുണാന്ത്യം

ഫീസ് അടച്ചിട്ടും പാൻ ആധാറുമായി ബന്ധിപ്പിക്കാനാകാത്തവർക്ക് പ്രത്യേക പരിഗണന നൽകുമെന്ന് ആദായ നികുതിവകുപ്പ് അറിയിച്ചിരിക്കുകയാണ്. ചില പാൻ ഉടമകൾക്ക് ഫീസ് അടച്ചതിന് ശേഷം ആധാർ – പാൻ ലിങ്ക് ചെയ്യുന്നതിനുള്ള ചലാൻ ഡൗൺലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടതായയും ആദായനികുതി വകുപ്പ് പറഞ്ഞു . ആധാർ-പാൻ ലിങ്കിംഗിനായി ഫീസ് അടച്ചതിന് ശേഷം ചലാൻ ഡൗൺലോഡ് ചെയ്യുന്നതിൽ പാൻ ഉടമകൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്ന സന്ദർഭങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചലാൻ പേയ്‌മെന്റിന്റെ സ്റ്റാറ്റസ് ‘ഇ-പേ ടാക്‌സിൽ’ ലോഗിൻ ചെയ്തതിന് ശേഷം പരിശോധിക്കാമെന്നും, പേയ്‌മെന്റ് നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ, പാൻ ഉടമയ്ക്ക് പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് തുടരാമെന്നും ഐ ടി ഡിപ്പാർട്ട്‌മെന്റ് പങ്കുവെച്ച ചെയ്ത ട്വീറ്റിൽ പറയുന്നു.

പേയ്‌മെന്റ് നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ, പാൻ ഉടമയ്‌ക്ക് ചലാൻ അറ്റാച്ച് ചെയ്‌ത പകർപ്പ് സഹിതമുള്ള ഒരു ഇമെയിൽ ലഭിക്കും. 1000 രൂപ ഫീസ് അടച്ചിട്ടും, 2023 ജൂൺ 30 നകം ലിങ്കിംഗ് നടപടികൾ പൂർത്തിയാകാത്തവരുടെ കേസുകൾ ഡിപ്പാർട്ട്‌മെന്റ് പ്രത്യേകം പരിഗണിക്കുമെന്നും ട്വീറ്റിൽ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News