മാർച്ച് 15 -ന് ശേഷം പേടിഎം ഫാസ്ടാഗ് റീചാർജ് ചെയ്യാനാകില്ല; പുതിയത് എങ്ങനെ വാങ്ങാം?

പേടിഎം പേയ്മെന്റ് ബാങ്കിനോട് പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പേടിഎം അസോസിയേറ്റ് ആയ പേടിഎം പേയ്മെന്റ് ബാങ്കിനോട് ഫെബ്രുവരി 29 മുതൽ അതിൻ്റെ അക്കൗണ്ടിലോ ജനപ്രിയ വാലറ്റിലോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ സെൻട്രൽ ബാങ്ക് ജനുവരിയിൽ ഉത്തരവിട്ടിരുന്നു. അതിന്റെ സമയപരിധി ഇപ്പോൾ മാർച്ച് 15 വരെ നീട്ടിയിട്ടുണ്ട്.

Also Read; ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധി; സുപ്രീംകോടതിയെ പരിഹസിച്ച് നരേന്ദ്രമോദി

മാർച്ച് 15 ന് ശേഷം ഉപഭോക്തൃ അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ എന്നിവയിൽ കൂടുതൽ നിക്ഷേപങ്ങളും, ക്രെഡിറ്റ് കാർഡ് ഇടപാടുകളും, ടോപ്പ് ആപ്പുകളും അനുവദിക്കില്ലെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്. നിലവിലുള്ള പേടിഎം ഫാസ്റ്റാഗ് കൊണ്ട് അക്കൗണ്ടിലുള്ള ബാലൻസ് ഉപയോഗിച്ച് ടോൾ അടക്കാനും കഴിയും. എന്നാൽ മാർച്ച് 15 ന് ശേഷം ടോപ്പ്-അപ്പുകൾ അനുവദിക്കില്ല.

പേടിഎം ഫാസ്ടാഗ് എങ്ങനെ ഡീആക്ടിവേറ്റ് ചെയ്യാം?

1. 1800-120-4210 ഡയൽ ചെയ്ത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും വാഹന രജിസ്ട്രേഷൻ നമ്പറും (VRN) അല്ലെങ്കിൽ ടാഗ് ഐഡിയും നൽകുക.

2. ഒരു പേടിഎം കസ്റ്റമർ സപ്പോർട്ട് ഏജൻ്റ് നിങ്ങളുടെ ഫാസ്ടാഗ് ക്ലോസ് ചെയ്യുന്നത് സ്ഥിരീകരിക്കും.

പകരമായി:

1. നിങ്ങൾക്ക് പേടിഎം ആപ്പ് തുറന്ന് പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യാം.

2. “സഹായവും പിന്തുണയും” തിരഞ്ഞെടുത്ത് “ബാങ്കിംഗ് സേവനങ്ങളും പേയ്‌മെൻ്റുകളും” > “ഫാസ്‌ടാഗ്” എന്നതിലേക്ക് നാവിഗേറ്റ് ചെയ്യുക.

3. “ഞങ്ങളുമായി ചാറ്റ് ചെയ്യുക” എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അക്കൗണ്ട് നിർജ്ജീവമാക്കാൻ എക്സിക്യൂട്ടീവിനോട് അഭ്യർത്ഥിക്കുക.

Also Read; വന്യജീവി ആക്രമണം; ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ

ഓൺലൈനിൽ ഒരു പുതിയ ഫാസ്ടാഗ് എങ്ങനെ വാങ്ങാം?

1. ഇ-കൊമേഴ്‌സ് ലിങ്ക് ആക്‌സസ് ചെയ്യുന്നതിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ “മൈ ഫാസ്റ്റാഗ്” ആപ്പ് ഡൗൺലോഡ് ചെയ്‌ത് “ബൈ ഫാസ്റ്റാഗ്” എന്നതിൽ ക്ലിക്ക് ചെയ്യുക.

2. ഫാസ്ടാഗ് വാങ്ങുക, അത് നിങ്ങളുടെ വിലാസത്തിൽ ഡെലിവർ ചെയ്യപ്പെടും.

ആൻഡ്രോയ്‌ഡിനായി – https://play.google.com/store/apps/details?id=com.fastaguser&hl=en_IN

ഐഓസിന് – https://apps.apple.com/in/app/my-fastag/id1492581255

നിങ്ങളുടെ ഫാസ്ടാഗ് ഓൺലൈനിൽ എങ്ങനെ സജീവമാക്കാം?
1. “മൈ ഫാസ്റ്റാഗ്” ആപ്പ് തുറന്ന് “ഫാസ്റ്റാഗ് സജീവമാക്കുക” എന്നതിൽ ക്ലിക്ക് ചെയ്യുക.

2. ആമസോൺ അല്ലെങ്കിൽ ഫ്ലിപ്പ്കാർട്ട് തിരഞ്ഞെടുക്കുക.

3. ഫാസ്റ്റാഗ് ഐഡി നൽകുക അല്ലെങ്കിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക.

4. നിങ്ങളുടെ വാഹന വിശദാംശങ്ങൾ നൽകുക, നിങ്ങളുടെ പുതിയ ഫാസ്ടാഗ് സജീവമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News