ക്രൂരതയ്ക്കെതിരെ രണ്ടാം ഭാര്യക്ക് കേസ് കൊടുക്കാനാകില്ല, കർണാടക ഹൈക്കോടതി

ഭർത്താവിനെതിരെ ഇനിമുതൽ രണ്ടാം ഭാര്യയ്ക്ക് പീഡനത്തിന് കേസ് കൊടുക്കാനാവില്ലെന്ന വിധിയുമായി കർണാടക ഹൈക്കോടതി. തുമകുരു ജില്ലയിലെ വിറ്റവതനഹള്ളി സ്വദേശിയായ കണ്ഠരാജുവിനെതിരെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ നൽകിയ പരാതിയുടെ വിധി നിര്ണയത്തിലാണ് പുതിയ കോടതി ഉത്തരവ് . കേസ് റദ്ദാക്കുന്നതായും കോടതി പറഞ്ഞു. സിം​ഗിൾ ബെഞ്ച് ജഡ്ജ് എസ് രാചയ്യയാണ് വിധി പുറപ്പെടുവിച്ചത്.

വിവാഹിതയായ സ്ത്രീകൾക്കെതിരായ ക്രൂരത (ഐപിസി സെക്ഷൻ 498 എ) പ്രകാരമാണ് കണ്ഠരാജുവിനെതിരെ ഭാര്യ പരാതി നൽകിയത്. അഞ്ച് വർഷം തങ്ങൾ ഒരുമിച്ചു ജീവിച്ചെന്നും തളർവാതം വന്ന് കിടപ്പിലായപ്പോൾ ഭർത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങിയെന്നും ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. ഇരുവർക്കും ഒരു മകനും ഉണ്ട്. യുവതിയുടെ പരാതിയിൽ വിചാരണ കോടതി കണ്ഠരാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2019 ഒക്ടോബറിൽ സെഷൻസ് കോടതി ശിക്ഷ വിധിക്കുകയും ചെയ്തു.

also read :കൈരളി ടി വി ഡോക്ടേഴ്‌സ് അവാര്‍ഡ് വിതരണം ഇന്ന്

എന്നാൽ അതേവർഷം തന്നെ പരാതിയിൽ കണ്ഠരാജു ഹൈക്കോടതിയിൽ റിവിഷൻ ഹർജി സമർപ്പിച്ചു. തുടർന്ന് പരാതിക്കാരിയായ സ്ത്രീ ഹർജിക്കാരന്റെ രണ്ടാം ഭാര്യയാണെന്നും അതിനാൽ ഐപിസി 498-എ വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് ഹർജിക്കാരനെതിരെ നൽകിയ പരാതി പരിഗണിക്കേണ്ടതില്ല, എന്നായിരുന്നു ജസ്റ്റിസ് എസ് രാച്ചയ്യ വിധിന്യായത്തിൽ പറഞ്ഞത്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വിവാഹം അസാധുവായാൽ ഐപിസി 498 എ വകുപ്പ് പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

also read :തൃശൂരില്‍ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടു കടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News