മറക്കാൻ കഴിയില്ല ചോരപടർന്ന ആ വെള്ളിയാഴ്ച ; കൂത്തുപറമ്പ് സമരം

koothuparamba firing

1994 നവംബര്‍ 25. ഒരുകൂട്ടം പോരാളികളായ മനുഷ്യരുടെ ചോര വാർന്നൊഴുകിയ ദിവസം. സംഘർഷത്തിന് മുൻപേ തന്നെ ഭീതിജനകമായ ഒരു അന്തരീക്ഷം ആയിരുന്നു ആ ദിവസം. ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു അത്. അര്‍ബന്‍ സഹകരണ ബാങ്ക് കൂത്തുപറമ്പ് സായാഹ്നശാഖ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി എം.വി. രാഘവന്‍. മന്ത്രി എന്‍. രാമകൃഷ്ണൻ ആയിരുന്നു ചടങ്ങിൽ അധ്യക്ഷത വഹിക്കാനിരുന്നത്. എന്നാൽ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി എന്‍. രാമകൃഷ്ണന് പോലീസ് മുന്നറിയിപ്പ് നൽകി. തുടര്‍ന്ന് രാമകൃഷ്ണൻ സംഭവസ്ഥലത്തു നിന്നും പിന്‍വാങ്ങുന്നു.

പക്ഷെ രാഘവന്‍ പിന്‍മാറാതെ തന്നെ നിന്നു. അതോടെ കൂത്തുപറമ്പും പരിസരവും വന്‍ പോലീസ് സന്നാഹത്തിലായി. ഏകദേശം രണ്ടായിരത്തോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആണ് പ്രദേശത്ത് തമ്പടിച്ചത്. ഉച്ചയ്ക്ക് 12. 00 മണിയോടെ മന്ത്രി എത്തി. പോലീസിന്റെ കനത്ത സംരക്ഷണത്തിലാണ് മന്ത്രി എത്തിയത്. മന്ത്രി എത്തിയതും മുദ്രാവാക്യവുമായി പ്രവർത്തകർ മുന്നോട്ട് കുതിച്ചു. ഉടൻ തന്നെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.

ALSO READ : ‘ധീരപോരാളി പുഷ്പന് ആദരാഞ്ജലികള്‍’: മന്ത്രി വി.എന്‍. വാസവന്‍

എന്നാൽ പിന്മാറാൻ സമരക്കാർ തയ്യാറായില്ല. ചിതറി ഓടിയവര്‍ക്കിടയിലൂടെ വഴിയുണ്ടാക്കി മന്ത്രിയുടെ വാഹനം ടൗണ്‍ഹാളിലേക്ക് പ്രവേശിച്ചു. മന്ത്രി ഹാളിലേക്ക് കയറുന്നതിനിടയില്‍ തന്നെ പുറത്ത് വെടിവയ്പ് ആരംഭിച്ചു.മാത്രമല്ല മന്ത്രിയുള്ള ഹാളിനുള്ളിലും ലാത്തിച്ചാര്‍ജ് നടന്നു. പലരും പോലീസിന്റെ ക്രൂരമായ ലാത്തിച്ചാർജിൽ അടിയേറ്റു നിലത്തു വീണു.

koothuparamba firing

പോലീസുകാര്‍ തീർത്ത സുരക്ഷയിൽ മന്ത്രി ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശേഷം മന്ത്രി പ്രസംഗത്തിലേക്ക് കടന്നു. എം വി രാഘവന്റെ പ്രകോപനപരമായ പ്രസംഗം പ്രതിഷേധക്കാരെ കൂടുതൽ പ്രകോപിതരാക്കി. തുടർന്ന് പൊലീസ് സുരക്ഷയുടെ മന്ത്രി പുറത്തേക്കിറങ്ങി. ഇതിനിടയില്‍ തന്നെ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകളും പൊട്ടിച്ചു. എന്നാൽ പിന്തിരിയാൻ പ്രതിഷേധക്കാർ കൂട്ടാക്കിയില്ല.

ALSO READ : ‘ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്പന്‍ ജീവിക്കും’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തുടർന്നാണ് നാടിനെ നടുക്കിയ ആ ദാരുണ സംഭവം അരങ്ങേറുന്നത്. പൊലീസ് മുന്നും പിന്നും നോക്കാതെ ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവയ്പ് തുടങ്ങി. രണ്ടുമണിക്കൂറോളം ആയിരുന്നു ആ വെടിവെയ്പ്പ് നീണ്ടുനിന്നത്. വെടിവെയ്പ്പിൽ 5 ഡിവൈഎഫ്ഐ പ്രവർത്തകർ ആയിരുന്നു കൊല്ലപെട്ടത്. ഡി.വൈ.എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷന്‍, പ്രവര്‍ത്തകരായ വി. മധു, ഷിബുലാല്‍, കുണ്ടുചിറ ബാബു എന്നിവരാണ് മരിച്ചത്.

പുഷ്പന്‍, മാങ്ങാട്ടിടം മങ്ങാട് സജീവന്‍, കൂത്തുപറമ്പ് ചാലില്‍ സജീവന്‍, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവര്‍ക്കായിരുന്നു പരുക്കേറ്റത്. കഴുത്തിന് പിന്നിൽ ആയിരുന്നു സഖാവ് പുഷ്പന് വെടിയേറ്റത്. അത് പുഷ്പന്റെ സുഷുമ്ന നാഡിയെ തകര്‍ത്തു. അതോടെ 24 -ാം വയസ്സിൽ പുഷ്പൻ കിടപ്പിലായി. സിപിഎം അണികള്‍ക്ക് പുഷ്പന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News