മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീൽ അംഗീകരിച്ച് ഖത്തർ കോടതി. എട്ട് പേർക്കായുള്ള അപ്പീലാണ് കോടതി അംഗീകരിച്ചത്. ഹർജി പരിഗണിച്ച ശേഷം അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്ന് കോടതി അറിയിച്ചു.
ALSO READ: അമ്മ മനസ് നൊന്തു; നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി പൊലീസ് ഉദ്യോഗസ്ഥ
അതേസമയം വിധി രഹസ്യാത്മകമാണെന്നും ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിയമപരവും കോണ്‍സുലര്‍ സഹായവും സര്‍ക്കാര്‍ തുടര്‍ന്നും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഒരു വര്‍ഷത്തിലേറെയായി രാജ്യത്ത് തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളെ ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
ഈ വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ അറിയിക്കുകയും കേസിലെ എല്ലാ നിയമ സാധ്യതകളും പരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്ത്യ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ സമർപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here